വെളളപ്പൊക്കത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാന്‍ കാരിത്താസ് ഇന്ത്യയും

വെളളപ്പൊക്കത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാന്‍ കാരിത്താസ് ഇന്ത്യയും

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ ശ്വാസം മുട്ടുമ്പോള്‍ സഹായഹസ്തവുമായി കാരിത്താസ് ഇന്ത്യയും. കാരിത്താസ് ഇന്ത്യ പ്രളയബാധിത പ്രദേശത്ത് സേവനവുമായി രംഗത്തുണ്ട് എന്ന് ഇന്ത്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സാണ് അറിയിച്ചത്. വിവിധ സ്ഥലങ്ങളില്‍ വിവിധ രൂപതാധികാരികള്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. സഭയുടെ പല സ്ഥാപനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ദേവാലയങ്ങളില്‍ പോലും ആളുകള്‍കിടന്നുറങ്ങുന്നു. ബ്ലാങ്കറ്റുകള്‍, കൊതുകുവലകള്‍, ഹൈജീന്‍ കിറ്റ് എന്നിവ കാരിത്താസ് വിതരണം ചെയ്യുന്നുണ്ട്.

You must be logged in to post a comment Login