ഇര്‍മായില്‍ നിന്ന് അഭയം തേടി ഫ്‌ളോറിഡക്കാര്‍ മാതാവിന്റെ ഗ്രോട്ടോയില്‍

ഇര്‍മായില്‍ നിന്ന് അഭയം തേടി ഫ്‌ളോറിഡക്കാര്‍ മാതാവിന്റെ ഗ്രോട്ടോയില്‍

ഫ്‌ളോറിഡ: ഇര്‍മാ കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് കിട്ടിയതോടെ ഫ്‌ളോറിഡക്കാര്‍ പ്രാര്‍ത്ഥനകളുമായി അഭയം തേടിയത് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഷ്രൈന്‍ ഗ്രോട്ടോയില്‍. കൊടുങ്കാറ്റിന്റെ വിവരം അറിവായതോടെ ഇടതടവില്ലാതെ പ്രാര്‍ത്ഥനകളുമായി ഇവിടെ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കത്തിച്ച മെഴുകുതിരികള്‍..നിശ്ശബ്ദമായ പ്രാര്‍ത്ഥനകള്‍..

സമുദ്രതാരമായ മേരിയുടെ ബസിലിക്കയോട് ചേര്‍ന്നാണ് ഗ്രോട്ടോ. 1922 ലാണ് ഗ്രോട്ടോയുടെ നിര്‍മ്മാണം. അന്നുമുതല്‍ ഇതുവരെ പ്രകൃതിക്ഷോഭങ്ങള്‍ ഈ ദേവാലയത്തെയോ പരിസരങ്ങളെയോ സ്പര്‍ശിച്ചിട്ടില്ല.

കഴിഞ്ഞ പത്തുവര്‍ഷമായി ബസിലിക്കയില്‍ സേവനം ചെയ്യുന്ന ഫാ. ജോണ്‍ ബേക്കര്‍ പറയുന്നത് കത്തോലിക്കരും അകത്തോലിക്കരും ഒന്നുപോലെ മാതാവിനെ സ്‌നേഹിക്കുന്നുവെന്നാണ്. ഇര്‍മായ്ക്ക് മുന്നോടിയായി അര്‍പ്പിച്ച കുര്‍ബാനയില്‍ 70 പേര്‍ പങ്കെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login