ഫ്‌ളോറിഡാ സ്‌കൂള്‍ വെടിവയ്പിലെ പ്രതി നിക്കോളാസ് ജയിലില്‍ ബൈബിള്‍ ആവശ്യപ്പെട്ടു

ഫ്‌ളോറിഡാ സ്‌കൂള്‍ വെടിവയ്പിലെ പ്രതി നിക്കോളാസ് ജയിലില്‍ ബൈബിള്‍ ആവശ്യപ്പെട്ടു

ഫ്‌ളോറിഡ: മാര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡൗഗ്ലസ് ഹൈ സ്‌കൂളില്‍ 17 പേരെ വെടിവച്ച് കൊന്ന പത്തൊന്‍പതുകാരന്‍ നിക്കോളാസ് ക്രൂസ് ജയിലില്‍ ബൈബിള്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത. ജയിലിലെ ഏകാന്തതയിലും വേദനയിലും ബൈബിള്‍ വായിച്ച് ആശ്വാസം കണ്ടെത്താന്‍ നിക്കോളാസ് ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ക്രൂസ് ജയിലില്‍ തന്റെ ദിവസങ്ങള്‍ എങ്ങനെ ചെലവഴിക്കുന്നു എന്ന് അറിയാനായി സിഎന്‍എന്‍ നടത്തിയ വിവരശേഖരണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ക്രൂസിന് ഉറങ്ങാന്‍ കഴിയുന്നില്ല. കണ്ണുകള്‍ അടച്ചാലും ഉറക്കം അകലെയാണ്. ജയില്‍ മേധാവി പറയുന്നു.

മാതാപിതാക്കള്‍ ദത്തെടുത്ത സന്താനമായിരുന്നു നിക്കോളാസ്. എന്നാല്‍ ഇരുവരും നഷ്ടമായതോടെ ക്രൂസിന്റെ ജീവിതം വഴിമാറുകയായിരുന്നു.

You must be logged in to post a comment Login