ഫ്‌ളൂ വ്യാപകമാകുന്നു, മിക്ക രൂപതകളിലും ആചാരാനുഷ്ഠാനങ്ങള്‍ വെട്ടിചുരുക്കുന്നു

ഫ്‌ളൂ വ്യാപകമാകുന്നു, മിക്ക രൂപതകളിലും ആചാരാനുഷ്ഠാനങ്ങള്‍ വെട്ടിചുരുക്കുന്നു

വാഷിംങ്ടണ്‍: യുഎസില്‍ ഫഌ വ്യാപകമാകുന്നു ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതിന് മിക്കരൂപതകളും ആചാരാനുഷ്ഠാനങ്ങള്‍ വെട്ടിചുരുക്കുകയോ വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്നു.

സമാധാനാശാംസകള്‍ കൈമാറുന്നതിന് പകരം പുഞ്ചിരിക്ക് പ്രോത്സാഹനം നല്കുന്നു. ഹന്നാന്‍ വെള്ളത്തൊട്ടികള്‍ ശൂന്യമായിട്ടുണ്ട്. ദശാബ്ദത്തിലെ ഏറ്റവും കൂടുതലായ വൈറസ് വ്യാപനമാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്‍ഫഌവന്‍സ ബി വൈറസാണ് രോഗകാരണം

ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിച്ച പകര്‍ച്ചവ്യാധിയില്‍ ഇതിനകം പതിനായിരങ്ങള്‍ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് അമ്പതിലധികം മരണങ്ങളും നടന്നിട്ടുണ്ട്. വിശുദ്ധ കുര്‍ബാന സ്വീകരണവേളയില്‍ തിരുരക്തം നല്കുന്നതും ഒഴിവാക്കിയിട്ടുണ്ട്.

You must be logged in to post a comment Login