ഭിക്ഷക്കാര്‍ക്ക് ഭക്ഷണം ചൂടോടെ നല്കുന്ന ഒരു പള്ളിയിലെ വിശേഷം

ഭിക്ഷക്കാര്‍ക്ക് ഭക്ഷണം ചൂടോടെ നല്കുന്ന ഒരു പള്ളിയിലെ വിശേഷം

മുംബൈ: ദരിദ്രസംരക്ഷണത്തിനും അന്നദാനത്തിനും പുതിയ മുഖം നല്കുകയാണ് മുംബൈ മുളുണ്ട് സിറിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ച്. ഫ്രിഡ്ജും മൈക്രോവേവും സ്ഥാപിച്ച് വിശന്നുവരുന്ന ദരിദ്രര്‍ക്കും അനാഥര്‍ക്കും ഭക്ഷണം ചൂടോടെ നല്കുന്ന പുതിയ അന്നദാന സംസ്‌കാരത്തിനാണ് ഈ ദേവാലയം തുടക്കം കുറിച്ചിരിക്കുന്നത്.

ഇടവകയിലെ 150 മലയാളി കുടുംബങ്ങള്‍ അവരുടെ വീടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണം പള്ളിയിലേല്പിച്ചാണ് ഈ ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകുന്നത്. ഫ്രിഡ്ജില്‍ ഇവര്‍ തന്നെ കൊണ്ടുവന്ന് സൂക്ഷിക്കുന്ന ഈ ഭക്ഷണം സെക്യൂരിറ്റി ആവശ്യക്കാര്‍ക്ക് ഓവനില്‍ വച്ച് ചൂടാക്കി നല്കും. ഒരാളുപോലും വിശന്നുറങ്ങാന്‍ പാടില്ല എന്ന സന്ദേശമാണ് ഇതിലൂടെ തങ്ങള്‍ നല്കുന്നതെന്ന് വികാരി റവ. ഈപ്പന്‍ എബ്രഹാം പറയുന്നു. ഭിക്ഷക്കാര്‍ക്കും വീട്ടുഭക്ഷണം നല്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

You must be logged in to post a comment Login