ഭക്ഷണം കഴിക്കാന്‍ മനുഷ്യനുള്ള അവകാശം ഉറപ്പാക്കണം: മാര്‍പാപ്പ

ഭക്ഷണം കഴിക്കാന്‍ മനുഷ്യനുള്ള അവകാശം ഉറപ്പാക്കണം: മാര്‍പാപ്പ

വത്തിക്കാന്‍: ഭക്ഷണം കഴിക്കാന്‍ ഒരു മനുഷ്യനുള്ള അവകാശം ഉറപ്പാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അതുപോലെ തന്നെ ഭക്ഷ്യവസ്തുക്കളുടെ മതിയായ ഉത്പാദനവും ശരിയായ വിതരണവും ഉറപ്പാക്കണം. ചികിത്സിച്ചു ഭേദമമാക്കാന്‍ പറ്റാത്ത രോഗമൊന്നുമല്ല പട്ടിണി. യുദ്ധങ്ങളും കാലാവസ്ഥാവ്യതിയാനവുമാണ് പട്ടിണിയുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത്. ലോകഭക്ഷ്യദിനമായ ഇന്നലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന റോമില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

യുദ്ധങ്ങളും അതുമൂലം ഉണ്ടാകുന്ന ദുരിതങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മനുഷ്യനെ ജന്മനാട്ടില്‍ നിന്നും പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login