കളിക്ക് ശേഷം കളിക്കാരോടൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നു; ക്രൈസ്തവനായ ഫുട്‌ബോള്‍ കോച്ചിന് സസ്‌പെന്‍ഷന്‍

കളിക്ക് ശേഷം കളിക്കാരോടൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നു; ക്രൈസ്തവനായ ഫുട്‌ബോള്‍ കോച്ചിന് സസ്‌പെന്‍ഷന്‍

വാഷിംങ്ടണ്‍: കളിക്ക് ശേഷം കളിക്കാരോടൊപ്പം ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നതിന്റെ പേരില്‍ സ്‌കൂള്‍ കോച്ചും ക്രൈസ്തവനുമായ ഫുട്‌ബോള്‍ കോച്ചിന് സസ്‌പെന്‍ഷന്‍. ബ്രീമെര്‍ട്ടോണ്‍ ഹൈസ്‌കൂളിലെ ഫുട്‌ബോള്‍ അസിസ്റ്റന്റ് കോച്ച് ജോസഫ് കെന്നഡിക്കാണ് ഈ ദുര്യോഗം.

2008 മുതല്‍ 2015 വരെ അദ്ദേഹം ഈ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം തുടര്‍ച്ചയായി കുട്ടികളുമായി കളിക്ക് മുമ്പും കളിക്ക് ശേഷവും ലോക്കര്‍ റൂമില്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. കെന്നഡി ഒറ്റയ്ക്ക് കളിക്ക് ശേഷം ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് സ്‌കൂള്‍ അധികൃതര്‍ കെന്നഡിയെ സസ്‌പെന്റ് ചെയ്തത്.

എന്നാല്‍ ഇതിനെതിരെ  കെന്നഡി കൊടുത്ത അപ്പീല്‍  മൂന്നു പേരടങ്ങുന്ന ജഡ്ജിംങ് പാനല്‍ നിരസിച്ചു.  ഭരണഘടനാപരമായ നിയമങ്ങളില്‍ നി്ന്നുള്ള വ്യതിചലനമാണ് കോച്ചിന്റെ പ്രവൃത്തിയെന്ന് കോടതി നിരീക്ഷിച്ചു.

You must be logged in to post a comment Login