അന്നത്തെ ഫുട്‌ബോള്‍ പ്ലെയര്‍ ഇന്ന് കന്യാസ്ത്രീ

അന്നത്തെ ഫുട്‌ബോള്‍ പ്ലെയര്‍ ഇന്ന് കന്യാസ്ത്രീ

ടൊറോന്റോ: ഓരോ ദൈവവിളിക്ക് പിന്നിലും വ്യത്യസ്തമായ ഓരോ കഥകളുണ്ട് എന്നാല്‍ സിസ്റ്റര്‍ റീത്തക്ലെയര്‍ എന്ന ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴസ് സഭാംഗത്തിന്റെ ദൈവവിളി കൂറെക്കൂടി വ്യത്യസ്തമാണ്.

നാലു തവണ പ്രഫഷനല്‍ ഫുട്‌ബോളില്‍ ദേശീയ ചാമ്പ്യനായിരുന്നു ഈ സന്യാസിനി. ഈ മാസം അവസാനമാണ് സിസ്റ്റര്‍ തന്റെ നിത്യവ്രതവാഗ്ദാനം സ്വീകരിക്കുന്നത്.

ചെറുപ്പം മുതല്‍ കത്തോലിക്കാ വിദ്യാലയങ്ങളിലായിരുന്നു പഠിച്ചുവന്നിരുന്നത്. പക്ഷേ അപ്പോഴൊന്നും കന്യാസ്ത്രീയാകണമെന്ന ചിന്ത മനസ്സിലുണ്ടായിരുന്നില്ല. പാശ്ചാത്യനാടുകളില്‍ സ്വഭാവികമായുള്ള ബോയ് ഫ്രണ്ടും റീത്തയ്ക്കുണ്ടായിരുന്നു. ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനക്ക് റീത്ത ഒരിക്കലും മുടക്കം വരുത്തിയിട്ടുണ്ടായിരുന്നില്ല. ഒരുഞായറാഴ്ച പ്രസംഗമാണ് തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ നിന്ന് മാറിനടക്കാന്‍ റീത്തയ്ക്ക് ആദ്യത്തെ പ്രചോദനമായത്.

പിന്നീട് ഒര ുദിവ്യകാരുണ്യ ആരാധനയില്‍ സംബന്ധിച്ചതോടെ തന്നെ ദൈവം പ്രത്യേകമായി വിളിക്കുന്നതായും തോന്നി. ക്രിസ്തുവിന് വേണ്ടി കൂടുതല്‍ ചെയ്യണമെന്ന് എനിക്ക് തോന്നി. എന്റെ ജീവിതം മാറിമറിയുന്നതുപോലെയും. സിസ്റ്റര്‍ ആ പഴയകാലത്തെ അനുസ്മരിക്കുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു റീത്തായുടെ തീരുമാനം.കാമുകനെ ഉള്‍പ്പടെ.

പക്ഷേ ഞാന്‍ ഇപ്പോള്‍ മ ുമ്പെന്നത്തെക്കാളുമേറെ സന്തുഷ്ടയാണ്. സിസ്റ്റര്‍ പറയുന്നു. ജൂണ്‍ 30 നാണ് സിസ്റ്ററുടെ നിത്യവ്രതവാഗ്ദാനം.

You must be logged in to post a comment Login