ദൈവം എന്നോട് ക്ഷമിച്ചു പിന്നെ എനിക്കെങ്ങനെ നിങ്ങളോട് ക്ഷമിക്കാതിരിക്കാനാവും?

ദൈവം എന്നോട് ക്ഷമിച്ചു പിന്നെ എനിക്കെങ്ങനെ നിങ്ങളോട് ക്ഷമിക്കാതിരിക്കാനാവും?

തങ്ങളുടെ ജീവന്റെ ജീവനായ മകന്റെയും കുടുംബത്തിന്റെയും ജീവന്‍ അപഹരിച്ച ട്രക്ക് അപകടത്തിന്റെ കാരണക്കാരനോട് നിരുപാധികം ക്ഷമിച്ചുകൊണ്ട് മാതാപിതാക്കള്‍.

ദൈവം ഞങ്ങളോട് എന്തുമാത്രം ക്ഷമിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കെങ്ങനെ നിങ്ങളോട് ക്ഷമിക്കാതിരിക്കാനാവും റിക്ക് പാല്‍സ് എന്ന അപ്പന്‍ ടോണി വീക്ക്‌ലി എന്ന ട്രക്ക് ഡ്രൈവറെ ആലിംഗനം ചെയ്തുകൊണ്ട് ചോദിച്ചു.

അപകടത്തിന് കാരണക്കാരനായതിന്‌റെ പേരില്‍ കോടതി രണ്ടുവര്‍ഷത്തെ തടവിന് ഡ്രൈവറെ വിധിച്ചിരുന്നു. 2016 ലാണ് അപകടമുണ്ടായത്.റിക്കിന്റെ മകന്‍ ജാമിസണ്‍, ഭാര്യ കാതറൈന്‍, മക്കള്‍ എസ്ര, വയലറ്റ്, കാല്‍വിന്‍ എന്നിവരാണ് ട്രക്ക് ഇടിച്ചു വാഹനത്തിന് തീപിടിച്ച് മരണമടഞ്ഞത്.

മകന്റെയും കുടുംബത്തിന്റെയും മരണത്തിന് കാരണക്കാരനായ വ്യക്തിയോട് നിരുപാധികം ക്ഷമിച്ച മാതാപിതാക്കളെ സുവിശേഷപ്രഘോഷകനായ ഫ്രാങ്കഌന്‍ ഗ്രഹാം പ്രശംസിച്ചു. ദൈവത്തിന്റെ സ്‌നേഹവും ക്ഷമയുമാണ് ഈ മാതാപിതാക്കള്‍ കാണിച്ചത് എന്നായിരുന്നു ഗ്രഹാമിന്റെ പ്രശംസ.

You must be logged in to post a comment Login