പ്രിസ്ബറ്റേറിയനും 40 ഡേയ്‌സ് ഫോര്‍ ലൈഫ് സ്ഥാപകനുമായ ഡേവിഡ് ബെറീറ്റ് ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്കാസഭാംഗമായി

പ്രിസ്ബറ്റേറിയനും 40 ഡേയ്‌സ് ഫോര്‍ ലൈഫ് സ്ഥാപകനുമായ ഡേവിഡ് ബെറീറ്റ് ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്കാസഭാംഗമായി

ഫ്രെഡറിക്‌സ്ബര്‍ഗ്: 40 ഡേയ്‌സ് ഫോര്‍ ലൈഫ് സ്ഥാപകനും പ്രിസ്ബറ്റേറിയനുമായ ഡേവിഡ് ബെറീറ്റ് ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്കാസഭാംഗമായി. തന്നെ കത്തോലിക്കനാകാന്‍ പ്രചോദനം നല്കിയ എല്ലാവര്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമുള്‍പ്പടെ എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ദീര്‍ഘനാളായുള്ള പ്രാര്‍ത്ഥനയ്ക്കും വിവേകപൂര്‍വ്വമായ ആലോചനകള്‍ക്കും ശേഷം കത്തോലിക്കാസഭയുമായി പൂര്‍ണ്ണമായ സംയോഗത്തിലാകാന്‍ താന്‍ തീരുമാനിച്ചു എന്ന് തന്റെ കത്തോലിക്കാസഭാപ്രവേശനം വിശദീകരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

ഭാര്യ മാര്‍ഗററ്റ് മകന്‍, മകള്‍, അമ്മായിയമ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍ വിര്‍ജീനിയായിലെ അമലോത്ഭവമാതാ ദേവാലയത്തില്‍ വച്ച് അദ്ദേഹം കത്തോലിക്കാസഭാംഗമായത്. മകനായിരുന്നു അള്‍ത്താരശുശ്രൂഷി.

കഴിഞ്ഞ 28 വര്‍ഷമായി എല്ലാ ആഴ്ചയിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വ്യക്തിയായിരുന്നുവെങ്കിലും ഭാര്യയും മക്കളും കത്തോലിക്കാവിശ്വാസികളായിരുന്നുവെങ്കിലും ഡേവീഡ് കത്തോലിക്കാസഭയിലേക്ക് ആകൃഷ്ടനായിരുന്നില്ല. ദിവ്യകാരുണ്യആരാധന ഇദ്ദേഹത്തെ കത്തോലിക്കാസഭയിലേക്ക് പിന്നീട് ആകര്‍ഷിക്കുകയായിരുന്നു.

ഇപ്പോള്‍ എന്റെ മനസ്സില്‍ പരിപൂര്‍ണ്ണശാന്തി നിറഞ്ഞിരിക്കുന്നു. ഡേവീഡ് പറയുന്നു.

അബോര്‍ഷനെതിരെയുള്ള പോരാട്ടത്തിന് വേണ്ടി 2004 ല്‍ ആണ് ഡേവീഡ് 40 ഡേയ്‌സ് ഫോര്‍ ലൈഫ് എന്ന സംഘടന ആരംഭിച്ചത്.

You must be logged in to post a comment Login