ബോബിയച്ചന്‍റെ “അഞ്ചപ്പം” ഇന്നു മുതല്‍ റാന്നിയിലും

ബോബിയച്ചന്‍റെ “അഞ്ചപ്പം” ഇന്നു മുതല്‍ റാന്നിയിലും

പ​ത്ത​നം​തി​ട്ട:  അ​ഞ്ച​പ്പം കൂ​ട്ടാ​യ്മ ഭ​ക്ഷ​ണ​ശാ​ല ഇ​ന്നു മു​ത​ൽ  റാന്നിയിലും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കൂ​ടി താ​ത്പ​ര്യാ​ർ​ഥ​മാ​ണ് ഫാ.​ബോ​ബി ജോസ്  ക​ട്ടി​ക്കാടും ഒ​രു​പ​റ്റം മ​നു​ഷ്യ​സ്നേ​ഹി​ക​ളും ചേ​ർ​ന്ന് 2016 ഒ​ക്ടോ​ബ​റി​ൽ കോ​ഴ​ഞ്ചേ​രി ടി​ബി ജം​ഗ്ഷ​നി​ൽ അ​ഞ്ച​പ്പം ഭ​ക്ഷ​ണ​ശാ​ലയ്ക്ക് കോഴഞ്ചേരിയില്‍ തുടക്കമിട്ടത്.  വി​ശ​ക്കു​ന്ന​വ​ന് ഭ​ക്ഷ​ണം ന​ൽ​കാ​ൻ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കോ​ഴ​ഞ്ചേ​രി​യി​ൽ രൂ​പം കൊ​ടു​ത്ത മീ​ൽ​സ് ഓ​ണ്‍ വീ​ൽ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തി. മ​റ്റൊ​രു സം​രം​ഭം കോ​ഴ​ഞ്ചേ​രി​യി​ൽ ആ​വ​ശ്യ​മാ​ണെ​ന്ന ചി​ന്ത​യി​ലാ​ണ് ഫാ.​ബോ​ബി ക​ട്ടി​ക്കാ​ട​ന്‍റെ അ​ഞ്ച​പ്പം ഭ​ക്ഷ​ണ​ശാ​ല​യ്ക്കു വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പി​ന്തു​ണ ന​ൽ​കി​യ​ത്.

ഒ​രു ഊ​ണി​ന് 25 രൂ​പ​യാ​ണ് ഇ​വി​ടെ വില.. ഇ​ഷ്ട​മു​ണ്ടെ​ങ്കി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ തു​ക നി​ക്ഷേ​പി​ക്കാം. എ​ന്നാ​ൽ, വി​ശ​ക്കു​ന്ന​വ​ന് പ​ണ​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​വി​ടെ ഭ​ക്ഷ​ണം നി​ഷേ​ധി​ക്കി​ല്ല.

You must be logged in to post a comment Login