നാ​മോ​രു​രുത്തരും പുലർത്തുന്ന നി​സം​ഗ​ത​യ്ക്കു​ മാ​പ്പ് ചോദിക്കണം: ഫാ. ബോബി ജോസ്

നാ​മോ​രു​രുത്തരും പുലർത്തുന്ന നി​സം​ഗ​ത​യ്ക്കു​ മാ​പ്പ് ചോദിക്കണം: ഫാ. ബോബി ജോസ്

റാ​ന്നി: ക​ച്ച​വ​ട സം​സ്കാ​ര​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​വും ധൂ​ർ​ത്തി​ന്‍റെ പി​ടി​യി​ലാ​യെ​ന്ന് ഫാ.​ബോ​ബി ജോസ് ക​ട്ടി​ക്കാ​ട്. റാ​ന്നി​യി​ൽ വി​ശ​ക്കു​ന്ന​വ​ന് അ​പ്പം എ​ന്ന ല​ക്ഷ്യ​വു​മാ​യി ആ​രം​ഭി​ച്ച അ​ഞ്ച​പ്പം കൂ​ട്ടാ​യ്മ​യി​ലെ ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ട​പ്പു​റ​ത്ത് ത​ള​ർ​ന്നു​പോ​യ ഒ​രു സ​മൂ​ഹം ത​ങ്ങ​ളു​ടെ ഉ​റ്റ​വ​രെ തേ​ടി അ​ല​മു​റ​യി​ടു​ന്നു. ദേ​വാ​ല​യ​ത്തി​ൽ എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ​പോ​ലും കെ​ല്പി​ല്ലാ​തെ കി​ട​ന്നു​കൊ​ണ്ട് കു​ർ​ബാ​ന കാ​ണു​ന്ന ഇ​വ​രി​ലേക്ക് ന​മ്മു​ടെ ശ്ര​ദ്ധ ക​ട​ന്നു​ചെ​ല്ലാ​തെ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ് എ​ന്ത​വ​കാ​ശ​മാ​ണു​ള്ള​ത്.
എ​ല്ലാ​വ​ർ​ക്കും എ​ല്ലാ​റ്റി​ലും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നു ചി​ന്തി​ക്കു​ന്ന​തോ​ടൊ​പ്പം എ​നി​ക്കാ​ണ് ഏ​റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന ചി​ന്ത ന​മ്മെ ഭ​രി​ക്ക​ണം – ഫാ.​ബോ​ബി പ​റ​ഞ്ഞു.

ലോ​ക​ത്തി​ന്‍റെ നി​സം​ഗ​ത​യ്ക്കു വേ​ണ്ടി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മാ​പ്പു ചോ​ദി​ച്ച​തു​പോ​ലെ നാ​മോ​രു​രുത്തരും പുലർത്തുന്ന നി​സം​ഗ​ത​യ്ക്കു​വേ​ണ്ടി മാ​പ്പി​ര​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ചെ​റി​യ ഇ​ട​പെ​ട​ലു​ക​ൾ വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കും. ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ത്ത നീ ​ഒ​രു മ​നു​ഷ്യ​നാ​ണോ​യെ​ന്ന് സ്വ​യം ചോ​ദി​ക്കു​ക – അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

റാ​ന്നി പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം കു​ള​ക്കാ​ട്ടു​വേ​ലി​ൽ ബി​ൽ​ഡിം​ഗ്സി​ൽ ആ​രം​ഭി​ച്ച ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും ക്്നാ​നാ​യ സ​ഭ റാ​ന്നി മേ​ഖ​ലാ​ധ്യ​ക്ഷ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി നി​ർ​വ​ഹി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച വാ​യ​ന​ശാ​ല രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി സാം, ​സെ​ക്ര​ട്ട​റി പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റാ​ർ എ​ലി​സ​ബേ​ത്ത് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ക​യെ​ന്ന​താ​ണ് അ​ഞ്ച​പ്പം കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം.

ഉ​ച്ച​ഭ​ക്ഷ​ണം ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും ക​ഴി​ക്കാം. കൈ​യി​ൽ പ​ണ​മു​ണ്ടെ​ങ്കി​ൽ പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കാം. ഇ​ല്ലെ​ങ്കി​ൽ ക​ഴി​ച്ചി​ട്ടു സം​തൃ​പ്തി​യോ​ടെ മ​ട​ങ്ങാം. ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം വി​ശാ​ല​മാ​യ വാ​യ​ന​യും അ​ഞ്ച​പ്പം കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​ണ്. സാം​സ്കാ​രി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കും വേ​ദി​യൊ​രു​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കോ​ഴ​ഞ്ചേ​രി​ക്കു പി​ന്നാ​ലെ​യാ​ണ് റാ​ന്നി​യി​ൽ അ​ഞ്ച​പ്പം കൂ​ട്ടാ​യ്മ​യു​ടെ ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ച്ച​ത്. ‌

You must be logged in to post a comment Login