നൈജീരിയായില്‍ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തി

നൈജീരിയായില്‍ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തി

ഓര്‍ലു: തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സെപ്തംബര്‍ ഒന്നിന് കാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. സിറാക്കസ് ഓണുങ്കോയയൊണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അന്നേ ദിവസം തന്നെ മറ്റൊരു വൈദികനെയും ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹം അത്ഭുതകരമായി അക്രമികളുടെ കൈയില്‍ നിന്ന് രക്ഷപെടുകയായിരുന്നു.

തട്ടിക്കൊണ്ടുപോയതിന്റെ 24 മണിക്കൂറിനുള്ളില്‍ കുറ്റിക്കാട്ടിലാണ് അച്ചന്റെ മൃതദേഹം കണ്ടെത്തിയത്. അക്രമികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ക്രൈസ്തവര്‍ക്ക് നേരെ കഴിഞ്ഞവര്‍ഷം മുതല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബോക്കോ ഹാരാമാണ് ക്രൈസ്തവരുടെ ജീവന് നേരെ ഭീഷണിയുയര്‍ത്തുന്നത്.

You must be logged in to post a comment Login