ഫാ. ഡേവീസ് ചിറമേല്‍ കുരിശിലേറി, ആയിരങ്ങള്‍ കാണാനെത്തി…

ഫാ. ഡേവീസ് ചിറമേല്‍ കുരിശിലേറി, ആയിരങ്ങള്‍ കാണാനെത്തി…

കുന്നംകുളം: വ്യത്യസ്തമായ ജീവിതസമീപനം കൊണ്ട് സമകാലിക കേരളസമൂഹത്തില്‍ ശ്ര്‌ദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന ഫാ. ഡേവീസ് ചിറമേല്‍ ഇന്നലെ എട്ടുമണിക്കൂര്‍ നേരം കുരിശിലേറി. കണ്ണുകള്‍ മൂടിക്കെട്ടി, കൈകാലുകള്‍ ബന്ധിച്ച് രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയായിരുന്നു അദ്ദേഹം കുരിശില്‍ കിടന്നത്. എന്തിനായിരുന്നു അദ്ദേഹം ഇത്തരത്തിലൊരു അഭ്യാസം നടത്തിയതെന്നോ?

വിവേകരഹിതമായി കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഫാ. ചിറമേലിന്റെ കുരിശേറല്‍. കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ ഏകദേശം 100 ഹര്‍ത്താലുകള്‍ക്ക് കേരളം സാക്ഷ്യംവഹിച്ചു. ഇതുമൂലം സംഭവിച്ചത് 390 ബില്യന്‍ രൂപയാണ്.

രാഷ്ട്രീയപാര്‍ട്ടികളുടെയും ഇതര സംഘടനകളുടെയും ആഹ്വാനത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലുകളെക്കുറിച്ച് അദ്ദേഹം പറയുന്നു. നമുക്ക് ഹര്‍ത്താല്‍ ആവശ്യമുണ്ടോ? ഫേസ്ബുക്ക് പേജില്‍ ഫാ. ചിറമേല്‍ ചോദിക്കുന്നു.

ഞാന്‍ ഹര്‍ത്താലുകളെ വെല്ലുവിളിക്കുന്നു. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സമുദായങ്ങള്‍ക്കോ താന്‍ എതിരല്ലെന്നും അച്ചന്‍ വ്യക്തമാക്കുന്നു. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കിഡ്‌നി ദാനത്തിലൂടെയാണ് അച്ചന്‍ ശ്രദ്ധേയനായത്. കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ് ഇദ്ദേഹം.

തികച്ചും ഗാന്ധിയന്‍ ശൈലിയിലുള്ള സമരമുറയാണ് താന്‍ നടത്തിയതെന്നും അച്ചന്‍ അവകാശപ്പെടുന്നു.. ഹര്‍ത്താല്‍ ദിനങ്ങളില്‍ കേരളത്തിലെ സാധാരണക്കാരുടെ അവസ്ഥയാണ് താന്‍ അനുഭവിച്ചത്. ആയിരത്തോളം ആളുകള്‍ കുരിശില്‍ കിടക്കുന്ന അച്ചനെ കാണാന്‍ എത്തിയിരുന്നു.

അച്ചനൊപ്പം സുമേഷ് ചെങ്ങമ്മനാടു എന്ന വ്യക്തിയും മറ്റൊരു കുരിശില്‍ കിടന്നു. തൃശൂര്‍ അതിരൂപതയിലെ വൈലത്തൂര്‍ സെന്റ് സിറിയക് ചര്‍ച്ച് വികാരിയാണ് ഫാ.ഡേവീസ് ചിറമ്മേല്‍.

 

You must be logged in to post a comment Login