നമ്മള്‍ ലോകാവസാനത്തിന്‍റെ അടുക്കലെത്തിയിരിക്കുന്നു: ഫാ. ഡൊമിനിക് വാളമ്നാല്‍

നമ്മള്‍ ലോകാവസാനത്തിന്‍റെ അടുക്കലെത്തിയിരിക്കുന്നു: ഫാ. ഡൊമിനിക് വാളമ്നാല്‍
ഒരു ഹോസ്പിറ്റലിലെ വിശുദ്ധയായ നഴ്സിന് മാതാവിന്‍റെ ദര്‍ശനം പലപ്രാവശ്യമായി ലഭിച്ചു. മാതാവ്‌ പറയുകയാണ് ,ലോകം മുഴുവനും തിന്മയുടെ ,അന്ധകാരശക്തികളുടെ അടിമത്തത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു. പ്രപഞ്ചം മുഴുവന്‍ തന്നെ അധാര്‍മികതയുടെ പിടിയിലാണ് .ലോകത്തില്‍ വലിയ വിപത്തുകള്‍ സംഭവിക്കാന്‍ പോകുന്നു. പ്രത്യേകിച്ച് കുടുംബങ്ങളുടെ നാശം സംഭവിക്കാന്‍ പോകുന്നു .ഒരുപാട് യുവാക്കളും യുവതികളും അധാര്‍മിക ജീവിതം സ്വീകരിക്കാന്‍ പോകുന്നു.
നിരവധി ആളുകള്‍ സത്യവിശ്വാസം വെടിഞ്ഞ് നിരിശ്വരത്വം യുക്തിവാദം ,
അന്ധവിശ്വാസം എന്നിവയുടെ വഴിയിലൂടെ പോകുന്നു . ലോകം മുഴുവന്‍ തന്നെയും ജഡികപാപങ്ങളുടെ തറവാട് പോലെയായിതീരുന്ന അവസ്ഥ .ദൈവത്തിന്‍റെ മക്കളെ മുഴുവന്‍ നഷ്ടപ്പെടാന്‍ പോകുന്നു. ഭൂമിയില്‍ ഒരുപാട് അരാജകത്വങ്ങള്‍ ,തകര്‍ച്ചകള്‍ ,ഭൂകമ്പങ്ങള്‍,പ്രകൃതി ക്ഷോഭങ്ങള്‍ ഒക്കെ സംഭവിക്കാന്‍ പോകുന്നു.
രോഗികളായ കുട്ടികള്‍ അനേകം സ്ഥലങ്ങളില്‍ ജനിക്കാന്‍ പോകുന്നു .സാത്താന്‍റെ പ്രവര്‍ത്തനത്തിലൂടെ – അത് പറയുന്നത് ഇങ്ങനെയാണ് ,അതായത് അമ്മയുടെ ഉദരത്തില്‍ കഴിയുന്ന കുഞ്ഞിന് പോലും അവിടെ വച്ച് സാത്താന്‍റെ ആക്രമണം ഉണ്ടാവുകയും അവ നശിപ്പിക്കപ്പെടുകയും ചെയ്യാന്‍ പോകുന്നു .ലോകം മുഴുവനും തന്നെ സാത്താനെ തിന്മയുടെ അരൂപികളെ ആരാധിക്കുന്ന അവസ്ഥയിലേക്ക് പോകുന്നു.
അതുപോലെ തന്നെ ദൈവത്തിന്‍റെ പക്ഷത്ത് നില്‍ക്കുന്ന കോടിക്കണക്കിന് ആത്മാക്കള്‍ സാത്താന്‍ നല്‍കുന്ന സുഖങ്ങള്‍ കണ്ട്,അവന്‍ നല്‍കുന്ന സന്തോഷങ്ങള്‍ കണ്ട്,അതിലേക്ക് ആകര്‍ഷിക്കപ്പെട്ട് പോകുന്നതായിട്ടും അങ്ങനെ ലോകത്തില്‍ വലിയൊരു വിപത്ത് ,വിനാശം സംഭവിക്കാന്‍ പോകുന്നതായിട്ടും പറയുന്നു .എല്ലായിടത്തും അതു സംഭവിക്കുന്നു .ഒരുപാട് അധാര്‍മിക പ്രവൃത്തികള്‍ വൈദികര്‍ക്കിടയിലും സന്യസ്തര്‍ക്കിടയിലും സഭയ്ക്കുള്ളിലും സഭയ്ക്കു പുറത്തും സംഭവിക്കാന്‍ പോകുന്നു .അത് ഈ മകളോട് ഇങ്ങനെ അമ്മ പ്രത്യക്ഷപ്പെട്ട് ദിനംപ്രതി പറഞ്ഞുകൊടുക്കുകയാണ് .അതിനു പ്രതിവിധി ചെയ്യാനായി അമ്മ പറഞ്ഞ കാര്യങ്ങള്‍.
ജപമാല നിരന്തരം ചൊല്ലി എന്നില്‍ ആശ്രയിക്കുക .എന്‍റെ അടുത്തേക്ക് വരിക എന്നോട് ചേര്‍ന്നു നില്‍ക്കുക .പ്രാര്‍ത്ഥന,പ്രായശ്ചിത്തം,പരിഹാരം,-Prayer,Penance,and Reperation.അങ്ങനെ മൂന്ന് കാര്യങ്ങള്‍ നിങ്ങള്‍ വ്യക്തമായി ചെയ്തുകൊണ്ടിരിക്കുക – അല്ലെങ്കില്‍ എല്ലാവരും തന്നെ ഈ വലിയ വിപത്തില്‍ ചെന്നു വീഴും എന്ന് അമ്മ വെളിപ്പെടുത്തി. അതാണ് റോസാ മിസ്റ്റിക്കാ മാതാവിന്‍റെ വലിയ വെളിപ്പെടുത്തലിന്‍റെ പിന്നില്‍ നില്‍ക്കുന്ന സംഭവം.
നമ്മുക്കറിയാം സഭയില്‍ 13-14 നൂറ്റാണ്ട് തൊട്ട് ,അതിനു മുന്‍പ് അഞ്ചാം നൂറ്റാണ്ട്‌ മുതല്‍ തന്നെ ഒരുപാട് സ്ഥലങ്ങളില്‍ മാതാവ്‌ പ്രത്യക്ഷപ്പെടുന്നത് നമ്മുക്കു കാണാന്‍ കഴിയും.
വ്യക്തികള്‍ കണ്ടിട്ടുണ്ട് ,ഗ്രൂപ്പുകള്‍ കണ്ടിട്ടുണ്ട് ,ജനാവലി കണ്ടിട്ടുണ്ട്.ഇതില്‍ ഏറ്റവും വലുത് ഫാത്തിമായില്‍ ഫ്രാന്‍സീസ്കോ ,ജസീന്ത,ലൂസി എന്നീ മൂന്ന് പേരുടെ മുന്‍പില്‍ ആകാശത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് .ആയിരകണക്കിന് ആള്‍ക്കാര്‍ നോക്കിനില്‍ക്കെ മാതാവ് പ്രത്യക്ഷപ്പെട്ടു നില്‍ക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ട്.
അതുപോലെ മെജുഗോറിയയില്‍ മാതാവ് വര്‍ഷങ്ങളായി പ്രത്യക്ഷപ്പെടുന്നു.ലക്ഷകണക്കിനാള്‍ക്കാര്‍ അവിടെ പ്രാര്‍ത്ഥനയ്ക്കായി വന്നു പോകുന്നു.ഇപ്പോഴും മാതാവ്‌ പ്രത്യക്ഷപ്പെടുന്നുണ്ട്.പകലും പ്രത്യക്ഷപ്പെടുന്നു .മാതാവ്‌ പ്രത്യക്ഷപ്പെടുമ്പോള്‍ വലിയ കൊടുംങ്കാറ്റ് ഉണ്ടെങ്കിലും മാതാവ്‌ നില്‍ക്കുന്ന സ്ഥലത്തെ പ്രകൃതി നൂറു ശതമാനവും ശാന്തമായിരിക്കും.ആ സമയത്ത് മാതാവിന്‍റെ സാന്നിദ്ധ്യം വെളിപ്പെട്ടുകിട്ടുന്നുണ്ട്‌. ലൂര്‍ദ്ദില്‍ വിശുദ്ധ ബര്‍ണദ്ദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ മാതാവ് പറഞ്ഞു.
”ലോകം മുഴുവനും പാപത്തിന്‍റെ അടിമത്തത്തിലേക്ക് പോകുന്നു .സാത്താന്‍ വലകള്‍ വിരിച്ച് മുഴുവന്‍ ആത്മാക്കളെയും നിത്യ അന്ധകാരത്തിലേക്ക് കൊണ്ടുപോകുന്നു .അവര്‍ക്ക് അറിയാന്‍ പറ്റുന്നില്ല.അവരുടെ മുഖത്ത് ഒരു മൂടുപടം വീണിരിക്കുകയാണ്.നീ പരിഹാരം ചെയ്യുക നീ ഭൂമിയെ ചുംബിക്കുക,പച്ചിലകള്‍ ഒക്കെ പറിച്ചു കഴിക്കുക,മുഖത്ത് ചെളി വാരി പൂശുക,തപസ്സ് അനുഷ്ഠിക്കുക,പ്രായശ്ചിത്തം ചെയ്യുക,സുഖലോലുപതയില്‍ നിന്ന്‌ മാറി ജീവിക്കുക”.
അതുപൊലെതന്നെ മെക്സിക്കോയിലെ ഗ്വാഡലൂപ്പയിലാണ് ലോകത്തിലെ ഏറ്റവും വലിയ പ്രത്യക്ഷപ്പെടല്‍ നടന്നത് .അവിടെയും മാതാവ് ഇതുതന്നെയാണ് പറയുന്നത് .കേരളത്തിലാണെങ്കിലും ധാരാളം സ്ഥലങ്ങളില്‍ മാതാവിന്‍റെ പ്രത്യക്ഷപ്പെടല്‍ നടക്കുന്നു.പലയിടങ്ങളിലും ആള്‍ക്കാര്‍ക്ക് മാതാവിന്‍റെ പ്രത്യക്ഷപ്പെടല്‍ ഉണ്ടാകുന്നു.മാതാവിന്‍റെ രൂപങ്ങളില്‍ അടയാളങ്ങള്‍ ഉണ്ടാകുന്നു .മനുഷ്യബുദ്ധിക്ക് അതീതമായി പ്രത്യേകിച്ച് ഇക്കാലത്ത് റോസാമിസ്റ്റിക്കാ മാതാവിലൂടെയാണ് ഏറ്റവും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടന്നിട്ടുള്ളത് .
 അമ്മയുടെ രൂപത്തില്‍ നിന്ന്‌ ചോരകണ്ണീര്‍ ഒഴുകുന്നു .സുഗന്ധാഭിഷേകം സംഭവിക്കുന്നു.പാലും തേനും ഒഴുകുന്നു .ഇങ്ങനെയക്കയുള്ള സംഭവങ്ങള്‍ ചര്‍ച്ചകള്‍ വച്ചാലൊന്നും നമ്മുക്കു കിട്ടില്ല കാരണം മനുഷ്യബുദ്ധികൊണ്ട് ആത്മാക്കളെ കാണാന്‍ പറ്റില്ല നിന്‍റെ ബുദ്ധി ഉപയോഗിച്ച് പഠിക്കാന്‍ നോക്കരുത് നോക്കിയാല്‍ ഓപ്പോസിറ്റ് ഫലമേ കിട്ടൂ.
കാരണം ബുദ്ധി ഉപയോഗിക്കുന്നത് സാത്താനാണ് .ചര്‍ച്ചകള്‍ കൊണ്ടും മനുഷ്യബുദ്ധികൊണ്ടും ഇതൊന്നും മനസ്സിലാകില്ലാ .അഭിഷേകം കൊണ്ടു മാത്രമേ തിരിച്ചറിയാന്‍ പറ്റൂ.വിശുദ്ധിയുടെ തലത്തില്‍ ഉയര്‍ന്നാല്‍ ഇതൊക്കെ കാണാന്‍പറ്റും.റോസാമിസ്റ്റിക്കാ മാതാവിന്‍റെ കണ്ണില്‍ നിന്നും രക്തക്കണ്ണീര്‍ വരുന്നത് ഞാന്‍ എന്‍റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട് .ഞാന്‍ അത് വിരല്‍കൊണ്ട് തൊട്ട് സ്മെല്‍ ചെയ്തു.എന്നിട്ട് റോസാമിസ്റ്റിക്കാ മാതാവിനോട് പ്രത്യേകം അടുപ്പവും സ്നേഹവും അനുഭവപ്പെട്ടത് .ഈ പ്രാര്‍ത്ഥനാലയം ഞാന്‍ റോസാമിസ്റ്റിക്കാമാതാവിനാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഈ ആലയം റോസാമിസ്റ്റിക്കാ മാതാവിനെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന്.എന്തുകൊണ്ടെന്നാല്‍ എനിക്കുണ്ടായ ഒരു പെഴ്‌സണല്‍ എക്സ്പീരിയന്‍സ് ആണ് ഇതിനുപിന്നില്‍.എന്‍റെ മുറിയില്‍ പോലും ഞാന്‍ മാതാവിന്‍റെ പടം വച്ച് പ്രയര്‍ ഒക്കെ നടത്തുന്നുണ്ട്.
  എന്താണ് മാതാവ്‌ ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത്?അതിന്‍റെ ഏറ്റവും വലിയ അര്‍ത്ഥങ്ങളില്‍ ഒന്ന് യേശുവിന്‍റെ രണ്ടാമത്തെ ആഗമനം അടുത്തെത്തിയിരിക്കുന്നു എന്ന മുന്നറിയിപ്പാണ്.പരിശുദ്ധ മുന്നറിയിപ്പിന്‍റെ അമ്മയാണ് .അതാണ് ഫാത്തിമായില്‍ വച്ച്(1972 മുതല്‍ 25 വര്‍ഷക്കാലം) ഫാ.സ്റ്റെഫാനോ ഗോബി എന്ന ഒരു ഇറ്റാലിയന്‍ ൈവദികന് പരിശുദ്ധ അമ്മ പലപ്രാവശ്യം പ്രത്യക്ഷപ്പെട്ടത്.ഈ ൈവദികനോട് പരിശുദ്ധ അമ്മ നിരന്തരം സംസാരിച്ചിരുന്നു.ആദ്ദേഹം ൈവദികര്‍ക്കുവേണ്ടി തുടങ്ങിയ പ്രസ്ഥാനമാണ്‌ മരിയന്‍ മൂവ്മെന്‍റ് ഓഫ് പ്രീസ്റ്റ്സ്(M.M.P) അമ്മ കൊടുത്ത മെസ്സേജുകളെല്ലാം ചേര്‍ത്ത് അദ്ദേഹം ദിവ്യനാഥ ൈവദികരോട് സംസാരിക്കുന്നു(To The Priests,Our Lady’s Beloved Sons) എന്ന പുസ്തകം ഇറക്കിയിട്ടുണ്ട് .അതിന്‍റെ മലയാളവും ഇംഗ്ലീഷും ഉണ്ട് .അത് വളരെ പവര്‍ഫുള്‍ ആയ പുസ്തകം ആണ് .അതിനകത്ത് മാതാവ്‌ ഈശോയുടെ ദ്വിതീയാഗമനം ആസ്സന്നമാണെന്ന് പറയുന്നു.(IT IS VERY  NEAR, IT IS VERY CLOSE TO US) (അതു വളരെ അടുത്താണ് .അതു നമ്മുടെ തൊട്ടരികിലാണ്)
.അതുകൊണ്ടാണ് ലോകം മുഴുവന്‍ ഇവാന്‍ഞ്ചലൈസേഷന്‍ നടക്കുന്നത് എന്ന് മാതാവ്‌ ഫാ. സ്റ്റെഫാനോ ഗോബിയോട് പറഞ്ഞു.അതുകൊണ്ട് ലോകം മുഴുവന്‍ ഒരുങ്ങണം.ഒരു മാര്‍പാപ്പ വരുമ്പോള്‍ ഒരുങ്ങുന്നത് പോലെ ,ഒരു പെരുന്നാളിന് ഒരുങ്ങുന്നപോലെ ഒക്കെ നാം ഒരുങ്ങണം.ഒരുക്കത്തിന്‍റെ സമയം ആണ്.ഒരു നൂറ്റാണ്ടിലും സംഭവിക്കാത്തവിധം മാതാവിന്‍റെ പ്രത്യക്ഷപ്പെടല്‍ സംഭവിക്കുന്നു.1995 –ന് ശേഷം വളരെ പവര്‍ഫുള്‍ ആയി മാതാവിന്‍റെ പ്രത്യക്ഷപ്പെടല്‍ നടക്കുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാതാവിന്‍റെ പ്രത്യക്ഷപ്പെടല്‍ ശരിക്കും വളരെയധികം നടക്കുന്നുണ്ട്. മറ്റൊരു പ്രധാനപ്പെട്ട സംഭവമാണ് സൗത്ത് കൊറിയയിലെ ഒരു സ്ഥലത്ത് മാതാവ്‌ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.ഈ സ്ഥലങ്ങളിലെല്ലാം തന്നെ മാതാവ്‌ പ്രത്യക്ഷപ്പെട്ട് പറയുന്നത് കുമ്പസ്സാരം എപ്പോഴും ഉണ്ടായിരിക്കണം ,മാതാവിനോട് എപ്പോഴും ചേര്‍ന്നു നില്‍ക്കാന്‍ പറയണം എന്നൊക്കെയാണ്.ഇതൊരു വലിയ അനുഭവമാണ്‌.ആയിരകണക്കിനാളുകള്‍ പ്രാര്‍ത്ഥനയില്‍ കഴിയുന്നു.മെത്രാന്മാരും ജനങ്ങളും എല്ലാം .അവിടെ വന്ന് ആളുകള്‍ കുമ്പസാരിക്കുന്നു.
    അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ,എന്താണ് ഇതിന്‍റെയൊക്കെ പിന്നിലുള്ള അര്‍ത്ഥം (Revelations) (വെളിപാടുകള്‍) എല്ലാം പൂര്‍ത്തിയാക്കപ്പെട്ടതല്ലേ?പിന്നെ ഈ പ്രത്യക്ഷപ്പെടലിന്‍റെ ആവശ്യമെന്താണ്?Praise the Lord)വെളിപാടുകള്‍ എല്ലാം ബൈബിളില്‍ നടന്നതല്ലേ?പിന്നെയെന്തിനാണ് പ്രത്യേകമായ ഒരു വെളിപ്പെടുത്തല്‍?ഇനിയൊരു പ്രത്യക്ഷീകരണത്തിന്‍റെ ആവശ്യം എന്താണ്?Praise the Lord.അതിന് കാരണമുണ്ട് .ബൈബിളുമായി അതിന് അഭേദ്യമായ ബന്ധമുണ്ട്.യേശുവിന്‍റെ രണ്ടാമത്തെ ആഗമനവുമായി മാതാവിന്‍റെ പ്രത്യക്ഷപ്പെടല്‍ ഏറെ അടുത്തു നില്‍ക്കുന്നു.
     നമ്മുക്കറിയാം ,ബൈബിള്‍ പഠിക്കുമ്പോള്‍ പഴയനിയമത്തില്‍ മോശയും ജോഷ്വായും പുറപ്പാടിന്‍റെ അവസാനസമയത്ത് ജോര്‍ദ്ദാന്‍ സമതലം ഉറ്റുനോക്കാന്‍ കുറച്ചുപേരെ വിട്ടു.അവര്‍ അവിടെ നിന്ന്‌ അവിടത്തെ ഫലവര്‍ഗ്ഗങ്ങള്‍ ഒക്കെ കൊണ്ടുവന്നു.മോശയോട് ദൈവം പറഞ്ഞത് തേനും പാലും ഒഴുകുന്ന കാനാന്‍ ദേശം അവര്‍ക്ക് അവര്‍ക്ക് കൊടുക്കുമെന്നായിരുന്നല്ലോ.ഇതിനു മാതാവുമായി ബന്ധമുണ്ട്.ഒരുപാട് സ്ഥലങ്ങളില്‍ മാതാവിന്‍റെ രൂപത്തില്‍ നിന്ന്‌ തേനും പാലും ഒഴുകുന്നുണ്ട്.തേനും പാലും അടയാളമാണ്.സ്വര്‍ഗ്ഗീയ ജറുസലെമിനെക്കുറിച്ചുള്ള അടയാളം പാലും തേനും ഒഴുകുന്ന കാനാന്‍ ദേശം!അതിന്‍റെ രണ്ട് അടയാളങ്ങളാണ് മാതാവിന്‍റെ രൂപത്തില്‍ നിന്ന്‌ ഒഴുകുന്ന തേനും പാലും.മാതാവിന്‍റെ വാത്സല്യത്തിന്‍റെ അടയാളമാണത്.മനുഷ്യര്‍ക്ക് ഇത് അത്ഭുതമാണ് .രൂപത്തിന്‍റെ മുന്‍പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ പാലൊഴുകുന്നു തേനൊഴുകുന്നു!
      മലബാറില്‍ ഒരു സ്ഥലത്തും ഇതേ സംഭവം നടന്നിട്ടുണ്ട്.രൂപതയും സഭയുമെല്ലാം അoഗീകരിച്ചു.ഒഫീഷ്യല്‍ ആയിട്ടുള്ള ലെറ്റര്‍ പുറപ്പെടുവിച്ചു.അവര്‍ തേനെല്ലാം എന്‍റെ കയ്യില്‍ കൊണ്ടുവന്നു തന്നിട്ടുണ്ട്. അത് സമയമെടുത്തു എന്നുള്ളതാണ്.നമ്മള്‍ യുഗാന്ത്യത്തിന്‍റെ,ലോകാവസാനത്തിന്‍റെ അടുത്തെത്തി .
  (കാഞ്ഞിരപ്പള്ളി രൂപതാ അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ഡോമിനിക് വാളമ്നാല്‍ റോസാമിസ്റ്റിക്കാ മാതാവിന്‍റെ തിരുനാള്‍ ദിനമായ ജൂലൈ 13-ന് വി.കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിന്‍റെ വളരെ കുറച്ചു ഭാഗം മാത്രം ആണ് ഇത്. വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് അത് വായിക്കാത്ത ഹൃദയവയലിന്‍റെ വായനക്കാര്‍ക്കായി പുന: പ്രസിദ്ധീകരിക്കുകയാണ്).

You must be logged in to post a comment Login