ബൈക്കപകടത്തില്‍ മരണമടഞ്ഞ യുവവൈദികന്‍റെ സംസ്കാരം ഇന്ന്

ബൈക്കപകടത്തില്‍ മരണമടഞ്ഞ യുവവൈദികന്‍റെ സംസ്കാരം ഇന്ന്

തൃശ്ശൂര്‍: ദേശീയപാത 47ൽ പേരാമ്പ്രയ്ക്കു സമീപം ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് മരണമടഞ്ഞ  കുന്നംകുളം അഞ്ഞൂർ സെന്‍റ് ജോർജ് സിറിയൻ പള്ളി സഹവികാരിയും മൂവാറ്റുപുഴ അതിരൂപത വൈദികനുമായ ഫാ. ഫ്രാൻസിസ് പുതുപറമ്പിലിന്‍റെ സംസ്കാരശുശ്രൂഷകൾ ഇന്നു രാവിലെ 10.30ന് പാലക്കാട് ചിറക്കൽപടി പള്ളിയില്‍ നടക്കും. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം.

പാലക്കാട് കരിമ്പ സ്വദേശിയാണ്. ഇരുപത്തിയെട്ട് വയസായിരുന്നു. 2016ലാണ്  പൗരോഹിത്യം സ്വീകരിച്ചത്.

You must be logged in to post a comment Login