വി​ശു​ദ്ധ കു​ർ​ബാ​ന അ​​ർ​​പ്പി​​ക്കാ​ൻ വ​​രു​​ന്ന​​വ​​ഴി ടിപ്പറിടിച്ചു വൈദികന്‍ മരിച്ചു

വി​ശു​ദ്ധ കു​ർ​ബാ​ന അ​​ർ​​പ്പി​​ക്കാ​ൻ വ​​രു​​ന്ന​​വ​​ഴി ടിപ്പറിടിച്ചു വൈദികന്‍ മരിച്ചു

തു​​റ​​വൂ​​ർ: ബൈ​ക്കി​ൽ ടിപ്പർ ഇ​ടി​ച്ചു  ആ​​ല​​പ്പു​​ഴ രൂ​​പ​​ത​​യി​​ലെ വെ​​ട്ട​​യ്ക്ക​​ൽ സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ഫ്രാ​​ൻ​​സി​സ് രാ​​ജു കാ​​ക്ക​​രി​​യി​​ൽ  മരിച്ചു .42 വയസായിരുന്നു.  ആ​​ല​​പ്പു​​ഴ​​യി​​ൽ​നി​​ന്ന് ഇ​​ട​​വ​​ക പ​​ള്ളി​​യി​​ലേ​​ക്കു വി​ശു​ദ്ധ കു​ർ​ബാ​ന അ​​ർ​​പ്പി​​ക്കാ​ൻ വ​​രു​​ന്ന​​വ​​ഴിക്കാണ് സംഭവം.ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 6.50നു ആയിരുന്നു അപകടം.

മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു തൈ​​ക്ക​​ൽ പ​​ള്ളി​​യി​​ൽ സം​​സ്ക​​രി​​ക്കും. തു​​ന്പോ​​ളി പ​​ള്ളി, തു​​റ​​വൂ​​ർ മ​​രി​​യാ​​പു​​രം സെ​​ന്‍റ് മോ​​നി​​ക്കാ പ​​ള്ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും സേ​​വ​​നം അ​​നു​ഷ്ഠി​ച്ചി​​ട്ടു​​ണ്ട്.

ചേ​​ർ​​ത്ത​​ല തെ​​ക്കു​​പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം​​വാ​​ർ​​ഡ് തൈ​​ക്ക​​ൽ കാ​​ക്ക​​രി​​വീ​​ട്ടി​​ൽ ആ​​ന്‍റ​​ണി – പൊ​​ന്ന​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: സാ​​ല​​സ്, സി​​ബി, മാ​​ർ​​ട്ടി​​ൻ, എ​​ൽ​​സ.

 ആ​​ലു​​വ സെ​​ന്‍റ് ജോ​​സ​​ഫ്സ് പൊ​​ന്തി​​ഫി​​ക്ക​​ൽ സെ​​മി​​നാ​​രി​​യി​​ൽ​നി​​ന്നു ത​​ത്വ​​ശാ​​സ്ത്ര​​പ​​ഠ​​ന​​വും ദൈ​​വ​​ശാ​​സ്ത്ര പ​​ഠ​​ന​​വും പൂ​​ർ​​ത്തി​​യാ​​ക്കി 2005 ഏ​​പ്രി​​ൽ 23ന് ​​തു​​ന്പോ​​ളി സെ​​ന്‍റ് തോ​​മ​​സ് ച​​ർ​​ച്ചി​​ൽ ഡീ​​ക്ക​​നാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു. 2006 ഏ​​പ്രി​​ൽ 19ന് ​​വൈ​​ദി​​ക​​നാ​​യി. 2017 ജൂ​​ണ്‍ മു​​ത​​ൽ വെ​​ട്ട​​യ്ക്ക​​ൽ പ​​ള്ളി​​യി​​ൽ വി​​കാ​​രി​​യാ​​ണ്. ന​​ല്ലൊ​​രു ഗാ​​യ​​ക​​നും സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​നും കൂ​​ടി​​യാ​​യി​​രു​​ന്നു ഫാ.​ ഫ്രാ​ൻ​സി​സ്.

You must be logged in to post a comment Login