പൗരോഹിത്യത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ ദരിദ്രര്‍ക്ക് ഭവനവുമായി ഒരു പുരോഹിതന്‍

പൗരോഹിത്യത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ ദരിദ്രര്‍ക്ക് ഭവനവുമായി ഒരു പുരോഹിതന്‍

ബെംഗളൂര്: കര്‍ത്താവിന്റെ മുന്തിരിത്തോപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവിടുത്തെ അഭിഷിക്തകരങ്ങളാല്‍ അഭിഷേകം ചെയ്യപ്പെടുകയും ചെയ്തതിന്റെ ഇരുപത്തിയഞ്ചാം വര്‍ഷം ഫാ. ജോര്‍ജ് കണ്ണന്താനം അവിസ്മരണീമാക്കിയത് ദരിദ്രരായ രണ്ടുകുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചുനല്കിയായിരുന്നു. ഏപ്രില്‍ 25 ന് ആയിരുന്നു അദ്ദേഹം അഭിഷിക്തനായത്. അതേ ദിവസം തന്നെയായിരുന്നു രണ്ടു ഭവനങ്ങളുടെയും  നിര്‍മ്മാണം പൂര്‍ത്തിയായതും.

ക്ലരീഷ്യന്‍ സഭാംഗമായ ഫാ. കണ്ണന്താനം കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ആയിരത്തോളം ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്കിയിട്ടുണ്ട്. തന്റെ ജൂബിലി വര്‍ഷത്തിന്റെ സ്മാരകമായി ഏതാനും വീടുകള്‍ കൂടി നിര്‍മ്മിക്കാനും അച്ചന് പദ്ധതിയുണ്ട്. നാലു ലക്ഷം രൂപ മുടക്കി അഞ്ഞൂറ് സ്വകയര്‍ ഫീറ്റുള്ള വീടുകളാണ് ഇതിനകം നിര്‍മ്മിച്ചിരിക്കുന്നത്.

ദരിദ്രനായ ഒരാളെ ആദരിക്കുന്നതിന്റെ ഭാഗമാണ് അദ്ദേഹത്തിന് വീടു നിര്‍മ്മിച്ചുനല്കുന്നതെന്നാണ് അച്ചന്‍ വിശ്വസിക്കുന്നത്. ഇതിന് അദ്ദേഹത്തിന് പ്രചോദനമായിരിക്കുന്നത് മദര്‍ തെരേസയുടെ വാക്കുകളും. തന്റെ കുടുംബാംഗങ്ങളില്‍ നിന്നും വീടുനിര്‍മ്മാണത്തിനാവശ്യമായ സാമ്പത്തികസഹായം ലഭിച്ചിട്ടുള്ളതായി അച്ചന്‍ അറിയിച്ചു.

പ്രകൃതിദുരന്തങ്ങളില്‍ വീടുകള്‍ നഷ്ടമായവര്‍ക്കും അച്ചനും ടീം അംഗങ്ങളും വീടുകള്‍ നിര്‍മ്മിച്ചുനല്കാറുണ്ട്. 2014 ലെ നേപ്പാള്‍ ഭൂകമ്പത്തില്‍ ഭവനരഹിതരായവര്‍ക്ക് 200വീടുകള്‍ രണ്ടുവര്‍ഷം കൊണ്ട്  നിര്‍മ്മിച്ചുനല്കാനും ഇദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്

കാരിത്താസ് നേപ്പാളുമായി സഹകരിച്ച് 60 സ്ഥിരഭവനങ്ങള്‍ ഏകദേശം മൂന്നുലക്ഷം നേപ്പാളി രൂപമുടക്കി നിര്‍മ്മാണം ആരംഭിച്ചിട്ടുമുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.

You must be logged in to post a comment Login