കുറ്റിക്കലച്ചന്‍: അപരനു വേണ്ടി കത്തിജ്വലിച്ച വിളക്ക്; മാര്‍ ആലഞ്ചേരി

കുറ്റിക്കലച്ചന്‍: അപരനു വേണ്ടി കത്തിജ്വലിച്ച വിളക്ക്; മാര്‍ ആലഞ്ചേരി

കൊ​​​ച്ചി: അ​​​നേ​​​കം ജീ​​​വി​​​ത​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ത്യാ​​​ശ​​​യു​​​ടെ പ്ര​​​കാ​​​ശം പ​​​ക​​​ർ​​​ന്ന താ​​​പ​​​സ​​​വ​​​ര്യ​​​നാ​​​ണ് അ​​​ന്ത​​​രി​​​ച്ച ഫാ. ​​​ജോ​​​ർ​​​ജ് കു​​​റ്റി​​​ക്ക​​​ലെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ആ​​​കാ​​​ശ​​​പ്പ​​​റ​​​വ​​​ക​​​ളു​​​ടെ കൂ​​​ട്ടു​​​കാ​​​ർ എ​​​ന്ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​ഗ​​​തി​​​ക​​​ളും നി​​​രാ​​​ലം​​​ബ​​​രു​​​മാ​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളെ പു​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​യി.

ദൈ​​​വ​​​ത്തെ​​​പ്ര​​​തി പ്രേ​​​ഷി​​​ത​ തീ​​​ക്ഷ്ണ​​​ത​​​യി​​​ൽ ജ്വ​​​ലി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​പൂ​​​ർ​​​വ വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു ഫാ.​​​കു​​​റ്റി​​​ക്ക​​​ലി​​​ന്‍റേ​​ത്. അ​​​പ​​​ര​​​നു വേ​​​ണ്ടി ക​​​ത്തി​​​ജ്വ​​​ലി​​​ക്കു​​​ന്ന വി​​​ള​​​ക്കാ​​​യി പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കൊ​​​പ്പം ചേ​​​ർ​​​ന്ന് അ​​​വ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ള്ള സ്വാ​​​ധീ​​​നം ചെ​​​റു​​​ത​​​ല്ല. ജാ​​​തി​​​മ​​​ത​​​ഭേ​​​ദ​​​മെ​​​ന്യേ എ​​​ല്ലാ​​​വ​​​ർ​​​ക്കും കു​​​റ്റി​​​ക്ക​​​ല​​​ച്ച​​​ന്‍റെ സ്നേ​​​ഹ​​​വും ക​​​രു​​​ത​​​ലും സാ​​​ന്ത്വ​​​ന​​​വും ല​​ഭി​​ച്ചു.പാ​​​വ​​​ങ്ങ​​​ളെ ത​​​ന്നോ​​​ടു ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്തു​​​ന്പോ​​​ൾ ദൈ​​​വ​​​ത്തെ​​​യാ​​​ണു ദ​​​ർ​​​ശി​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പാ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ക്ഷം ചേ​​​രാ​​​നു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ദൗ​​​ത്യ​​​ത്തി​​​നു ഫാ. ​​​കു​​​റ്റി​​​ക്ക​​​ലി​​​ന്‍റെ​​​യും ആ​​​കാ​​​ശ​​​പ്പ​​​റ​​​വ​​​ക​​​ളു​​​ടെ കൂ​​​ട്ടു​​​കാ​​​രു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ർ​​​ഥ​​​പൂ​​​ർ​​​ണ​​​ത ന​​​ൽ​​​കി.

നി​​​രാ​​​ലം​​​ബ​​​രെ പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന ദൈ​​​വി​​​ക​ ശു​​​ശ്രൂ​​​ഷ നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി പ്രേ​​​ഷി​​​ത ​മ​​​ന​​​സു​​​ക​​​ളെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും ഫാ. ​​​കു​​​റ്റി​​​ക്ക​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ച്ചു.
സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും ക​​​ന​​​ത്ത ന​​​ഷ്ട​​​മാ​​​ണു ഫാ. ​​​ജോ​​​ർ​​​ജ് കു​​​റ്റി​​​ക്ക​​​ലി​​​ന്‍റെ നി​​​ര്യാ​​​ണ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ അ​​​നു​​​സ്മ​​​രി​​​ച്ചു.

You must be logged in to post a comment Login