കുറ്റിക്കലച്ചന് മലയാറ്റൂര്‍ ഇന്ന് വിട നല്കും

കുറ്റിക്കലച്ചന് മലയാറ്റൂര്‍ ഇന്ന് വിട നല്കും

മലയാറ്റൂര്‍: ആ​​​കാ​​​ശ​​​പ്പ​​​റ​​​വ​​​ക​​​ളു​​​ടെ കൂ​​​ട്ടു​​​കാ​​​ർ (എ​​​ഫ്ബി​​​എ) എ​​​ന്ന ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നും എം​​​സി​​​ബി​​​എ​​​സ് സ​​​ന്യാ​​​സ സ​​​മൂ​​​ഹാം​​​ഗ​​​വു​​​മാ​​​യ ഫാ. ​​​ജോ​​​ർ​​​ജ് കു​​​റ്റി​​​ക്ക​​​ലി​​​ന്‍റെ മൃ​​ത​​ദേ​​ഹം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നാ​​​ലി​​​നു വി​​​ട​​​വാ​​​ങ്ങ​​​ൽ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം  കോ​​​ട്ട​​​യം കൊ​​​ല്ലാ​​​ട് ക​​​ടു​​​വാ​​​ക്കുള​​​ത്തു​​​ള്ള എം​​​സി​​​ബി​​​എ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും.  മ​​​ല​​​യാ​​​റ്റൂ​​​ർ മാ​​​ർ വാ​​​ലാ​​​ഹ്ആ​​​ശ്ര​​​മ​​​ത്തി​​​ലെ ക​​​പ്പേ​​​ള​​​യി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പീ​​​ഠ​​​ത്തി​​​ലാ​​​ണു ഭൗ​​​തി​​​ക​​​ശ​​​രീ​​​രം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, സീ​​​റോ മ​​​ല​​​ബാ​​​ർ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ എ​​​ന്നി​​​വ​​​ർ ആ​​ദ​​രാ​​​ഞ്ജ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു.

വൈ​​​ദി​​​ക​​​ർ, സ​​​മ​​​ർ​​​പ്പി​​​ത​​​ർ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, സാ​​​മൂ​​​ഹ്യ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, അ​​​ല്മാ​​​യ​​​ർ ഉ​​ൾ​​പ്പെ​​ടെ നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​ർ അ​​​ന്ത്യോ​​​പ​​​ചാ​​​ര​​മ​​​ർ​​​പ്പി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ആ​​​കാ​​​ശ​​​പ്പ​​​റ​​​വ​​​ക​​​ളു​​​ടെ ആ​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​രും അ​​​ന്തേ​​​വാ​​​സി​​​ക​​​ളും ഫാ. ​​​കു​​​റ്റി​​​ക്ക​​​ലി​​​ന് അ​​​ന്ത്യാ​​​ഞ്ജ​​​ലി​ അ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തു​​​ന്നു​​​ണ്ട്.

You must be logged in to post a comment Login