കുറ്റിക്കലച്ചന്‍ യാത്രയായി

കുറ്റിക്കലച്ചന്‍ യാത്രയായി

അ​ങ്ക​മാ​ലി: തെ​രു​വോ​ര മ​ക്ക​ളു​ടെ ആ​ശ്ര​യ​മാ​യ “ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​ർ’ എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നും ദി​വ്യ​കാ​രു​ണ്യ മി​ഷ​ന​റി (എം​സി​ബി​എ​സ്) സ​ന്യ​സ്ത സ​മൂ​ഹാം​ഗ​വുമാ​യ ഫാ .​ജോ​ർ​ജ് കു​റ്റി​ക്ക​ൽ യാത്രയായി. അറുപത്തിയേഴ് വയസായിരുന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ മ​ല​യാ​റ്റൂ​രി​ലെ എം​സി​ബി​എ​സ് മാ​ർ വാ​ല​ഹ് ആ​ശ്ര​മ​ത്തി​ൽ വ​ച്ചാ​യിരുന്നു അ​ന്ത്യം. ആ​ല​പ്പു​ഴ പു​ക്കാ​ട് പ​രേ​ത​രാ​യ കു​റ്റി​ക്ക​ൽ ജോ​സ​ഫി​ന്‍റെ​യും ത്രേ​സ്യാ​മ്മ​യു​ടെ​യും ഏ​ഴു​മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​ണ് ഫാ .​ജോ​ർ​ജ് കു​റ്റി​ക്ക​ൽ.

കരള്‍ രോഗത്താല്‍ കഴിഞ്ഞ കുറെ നാളുകളായി അച്ചന്‍ ചികിത്സയില്‍ ആയിരുന്നു. എറണാകു ളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം മലയാറ്റൂറില്‍ വിശ്രമിച്ചുവരവെയായിരുന്നു അന്ത്യം. അര്‍ദ്ധരാത്രിയോടെ  ആരോഗ്യസഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ഭി​ക്ഷാ​ട​ക​രെ​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രെ​യും സം​ര​ക്ഷി​ക്കാ​ൻ ജീ​വി​തം സ​മ​ർ​പ്പി​ച്ച കു​റ്റി​ക്ക​ല​ച്ച​നും അ​ദ്ദേ​ഹം തു​ട​ക്ക​മി​ട്ട ‘ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​ർ’ (ഫ്ര​ണ്ട്സ് ഓ​ഫ് ബേ​ർ​ഡ്സ് ഓ​ഫ് ദ ​എ​യ​ർ-​എ​ഫ്ബി​എ) എ​ന്ന വ​ലി​യ മു​ന്നേ​റ്റ​വും ജ​ന​മ​ന​സു​ക​ളി​ലെ​ന്നും ന​ന്മ​യു​ള്ള ചി​ത്ര​മാ​ണ്. തെ​രു​വോ​ര​ങ്ങ​ളി​ൽ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ച്ച് ക​ഴി​ഞ്ഞ അ​നേ​ക​ർ​ക്ക് ജീ​വി​താ​വ​സാ​നം സ​മാ​ധാ​ന​മാ​യി ചെ​ല​വ​ഴി​ക്കാ​ൻ കു​റ്റി​ക്ക​ല​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ കാ​ര​ണ​മാ​യി.

1994 ജ​നു​വ​രി 18ലാ​ണ് മാ​ന​സി​ക രോ​ഗി​ക​ളെ​യും സ​മൂ​ഹം തെ​രു​വി​ൽ ഉ​പേ​ക്ഷി​ച്ച ആ​രോ​രു​മി​ല്ലാ​ത്ത​വ​രെ​യും സം​ര​ക്ഷി​ക്കു​ന്ന ‘ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ കൂ​ട്ടു​കാ​ർ’ എ​ന്ന സ്ഥാ​പ​നം ഫാ. ​ജോ​ർ​ജ് കു​റ്റി​ക്ക​ൽ സ്ഥാ​പി​ച്ച​ത്. എം​സി​ബി​എ​സ് സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ പീ​ച്ചി​ക്ക​ടു​ത്ത് ചെ​ന്നാ​യി​പ്പാ​റ​യി​ൽ തു​ട​ങ്ങി​യ ദി​വ്യ​ഹൃ​ദ​യാ​ശ്ര​മ​മാ​ണു ആ​കാ​ശ​പ്പ​റ​വ​ക​ളു​ടെ ആ​ദ്യ​കേ​ന്ദ്രം. വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യാ​ണ് ആ​ശ്ര​മം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

You must be logged in to post a comment Login