കുറ്റിക്കലച്ചന് വിട

കുറ്റിക്കലച്ചന് വിട

കോട്ടയം ഫാ. ​ജോ​ർ​ജ് കു​റ്റി​ക്ക​ൽ എം​സി​ബി​എ​സിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അച്ചന്‍റെ ഭൗതികദേഹം  ഇ​ന്ന​ലെ എം​സി​ബി​എ​സ് എ​മ്മാ​വൂ​സ് പ്രോ​വി​ൻ​സി​ന്‍റെ ക​ടു​വാ​ക്കു​ള​ത്തെ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.

സം​​സ്കാ​​ര ​ശു​​ശ്രൂ​​ഷ​​ക​​ളു​​ടെ ആ​ദ്യഭാ​​ഗ​​ത്തി​​ന് ച​ങ്ങ​നാ​ശേ​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യ​​കാ​​ർ​​മി​​ക​​നാ​​യി​​രു​​ന്നു. ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ഇ​​ല​​വ​​നാ​​ലി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ അ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട സ​​മൂ​​ഹ​​ബ​​ലി​​യി​​ൽ എം​​സി​​ബി​​എ​​സ് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​ൽ ഫാ. ​ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ, പ്രൊ​​വി​​ൻ​​ഷ്യ​ൽ​മാ​​രാ​​യ ഫാ. ​​ഡൊ​​മി​​നി​​ക് മു​​ണ്ടാ​​ട്ട്, ഫാ. ​​ജോ​​സ​​ഫ് തോ​​ട്ടാ​​ങ്ക​​ര, കു​​റ്റി​​ക്ക​​ല​​ച്ച​​നൊ​​പ്പം ആ​​കാ​​ശ​​പ്പ​​റ​​വ​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തി​​യ ഫാ. ​ഫ്രാ​​ൻ​​സി​​സ് കൊ​​ടി​​യ​​ൻ, ഫാ. ​​ഗ്രി​​ഗ​​റി കൂ​​ട്ടു​​മ്മേ​​ൽ, ഫാ. ​​സ​​ഖ​​റി​​യാ​​സ് ഇ​​ല​​വ​​നാ​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ അ​​നു​​ശോ​​ച​​നസ​​ന്ദേ​​ശം വാ​​യി​​ച്ചു.  ബി​ഷ​പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ അ​​നു​​സ്മ​​ര​​ണപ്ര​​സം​​ഗം ന​​ട​​ത്തി.

ബി​​ഷ​​പ് ഡോ.​ സെ​ൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, “ആ​​കാ​​ശ​​പ്പ​​റ​​വ​​ക​​ളും അ​​വ​​രു​​ടെ കൂ​​ട്ടു​​കാ​​രും’ എ​​ന്ന കൂ​​ട്ടാ​​യ്മ​​യു​​ടെ അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു തു​​ണ്ട​​ത്തി​​ൽ, അ​​ച്ച​​ൻ സ്ഥാ​​പി​​ച്ച സ​​ന്യ​​സ്ത ​കൂ​​ട്ടാ​​യ്മ എ​​സ്ഇ​​സി​​യു​​ടെ സെ​​ർ​​വ​​ന്‍റ് ജ​​ന​​റാ​​ൾ സാം​​സ​​ണ​​പ്പ​​ൻ, ഡി​​ഇ​​സി​​യു​​ടെ സെ​​ർ​​വ​​ന്‍റ് ജ​​ന​​റാ​​ൾ ചെ​​റു​​പു​​ഷ്പാ​​മ്മ തു​​ട​​ങ്ങി ഒ​​ട്ടേ​​റെ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ത്തു.

You must be logged in to post a comment Login