ഫാ. ജാക്വെസ് ഹാമെലിന്റെ രക്തസാക്ഷിത്വം ഒരു സമ്പന്നനെ വിശ്വാസത്തിലേക്ക് തിരികെയെത്തിച്ച പ്പോള്‍…

ഫാ. ജാക്വെസ് ഹാമെലിന്റെ രക്തസാക്ഷിത്വം ഒരു സമ്പന്നനെ വിശ്വാസത്തിലേക്ക് തിരികെയെത്തിച്ച പ്പോള്‍…

പാരീസ്: ഇദ്ദേഹത്തിന്റെ പേര് പാട്രിക് കാനാക്. ലോകമെങ്ങുമുള്ള ക്രൈസ്തവരെ പോലെ പാരമ്പര്യവഴിക്ക് വിശ്വാസത്തിലേക്ക് കടന്നുവന്ന വ്യക്തി. പക്ഷേ മുതിര്‍ന്നപ്പോള്‍ സഭയുമായും വിശ്വാസജീവിതവുമായി അദ്ദേഹം അകന്നുപോയി. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ മനസ്സിന് മാറ്റം സംഭവിച്ചിരിക്കുന്നു.

വീണ്ടും കത്തോലിക്കാവിശ്വാസത്തിലേക്ക് മടങ്ങിവന്നുകൊണ്ട് ഫ്രാന്‍സിലെ അവിഞ്ഞോണില്‍ പുതിയ ഒരു സെമിനാരി ആരംഭിക്കാന്‍ കനത്ത തുക സംഭാവന നല്കിയിരിക്കുകയാണ് ഇദ്ദേഹം. എന്താണ് ഇദ്ദേഹത്തിന് ഇപ്പോള്‍ മാനസാന്തരം സംഭവിക്കാന്‍ കാരണം?

അത് മറ്റൊന്നുമല്ല ഫ്രാന്‍സില്‍ ദിവ്യബലിക്കിടെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്തു കൊന്ന വന്ദ്യവയോധികനായ ഫാ. ജാക്വെസ് ഹാമെലിന്റെ രക്തസാക്ഷിത്വം തന്നെ.

ആ രക്തസാക്ഷിത്വം എന്നെ വല്ലാതെ അടിമുടി മാറ്റിമറിച്ചു. നമ്മുടെ സംസ്‌കാരത്തിലെ ഇരുണ്ട യുഗത്തെക്കുറിച്ചാണ് ഞാനപ്പോള്‍ ആലോചിച്ചത്. അവര്‍ കൊന്നത് എന്റെ സഹോദരനെയായിരുന്നുവെങ്കില്‍.. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന ഒരു വൈദികനെ ക്രൂരമായി കൊലപ്പെടുത്തുക. എത്ര ഭീകരമാണത്. മിഡില്‍ ഈസ്റ്റിലും സമാനമായ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെയുള്ളില്‍ ഒരു തോന്നല്‍. അത് ശക്തമായി.ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ഞാനൊരു ക്രിസ്ത്യാനിയാണ്. എനിക്കിവിടെ എന്തെങ്കിലും ചെയ്‌തേ തീരൂ. ഇദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തുടര്‍ന്നാണ് റിഡംപ്റ്ററിസ്റ്റ് സെമിനാരി പണിയാനുള്ള സാമ്പത്തികസഹായം നല്കാന്‍ ഇദ്ദേഹം തയ്യാറായത്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിന് സെപ്തംബര്‍ നാലിന് തുടക്കമായി. സെമിനാരിയുടെ ശില ഫ്രാന്‍സിസ് മാര്‍പാപ്പ അന്ന് വെഞ്ചരിച്ചു.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സുവിശേഷവല്‍ക്കരണം വളരെ അത്യാവശ്യമാണ്. സഭയിലേക്ക് മടങ്ങിവരാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കണം. കാരണം സഭയാണ് സംസ്‌കാരത്തിന്റെ പിള്ളത്തൊട്ടില്‍. ഇദ്ദേഹം പറയുന്നു.

You must be logged in to post a comment Login