ജെയിംസച്ചാ ഞാന്‍ പോകുന്നു.. ഡോ. സിസ്റ്റര്‍ മാഴ്‌സലസ് മഞ്ഞാക്കലച്ചനോട് പറഞ്ഞതും മാലാഖ സിസ്റ്റര്‍ മാഴ്‌സലസിനെക്കുറിച്ച് അച്ചനോട് പറഞ്ഞതും…

ജെയിംസച്ചാ ഞാന്‍ പോകുന്നു.. ഡോ. സിസ്റ്റര്‍ മാഴ്‌സലസ് മഞ്ഞാക്കലച്ചനോട് പറഞ്ഞതും മാലാഖ സിസ്റ്റര്‍ മാഴ്‌സലസിനെക്കുറിച്ച് അച്ചനോട് പറഞ്ഞതും…

ഓസ്ട്രിയ: പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ സിസ്റ്റര്‍ മാര്‍സലസ് ജീവിക്കുന്ന വിശുദ്ധയായിരുന്നുവെന്ന് പ്രശസ്ത ധ്യാനഗുരു ഫാ. ജെയിംസ് മഞ്ഞാക്കല്‍. മരണം കഴിഞ്ഞ രാത്രിയില്‍ സിസ്റ്റര്‍ സ്വപ്‌നത്തില്‍ തനിക്ക് പ്രത്യക്ഷപ്പെട്ടതായി അച്ചന്‍ പറഞ്ഞു,

ജെയിംസച്ചാ ഞാന്‍ പോകുന്നു.. അച്ചന്‍ പിന്നീട് വരും.. ഞാന്‍ അച്ചന്റെ മിനിസ്ട്രിക്ക് വേണ്ടി പ്രാര്‍ത്ഥിക്കും..

ഇതായിരുന്നു സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട സിസ്റ്ററുടെ വാക്കുകള്‍.

അപ്പോള്‍ തന്നെ ഒരു മാലാഖയും അച്ചന് പ്രത്യക്ഷപ്പെട്ടു.

സിസ്റ്റര്‍ വളരെ കുറച്ചുസമയം മാത്രമേ ശുദ്ധീകരണസ്ഥലത്ത് കഴിയൂ എന്നായിരുന്നു മാലാഖ അച്ചനോട് പറഞ്ഞത്.

ഡോ. സുമ ജില്‍സണ് ഓസ്ട്രിയായില്‍ നിന്ന് അയച്ച അനുശോചന സന്ദേശത്തിലാണ് മഞ്ഞാക്കലച്ചന്‍ ഇക്കാര്യം പറഞ്ഞത്. ഇത് മറ്റുള്ളവരോട് പറയുന്നതിനും വിരോധമില്ലെന്ന് അച്ചന്‍ എഴുതിയിട്ടുണ്ട്.

ഡോ. സിസ്റ്റര്‍ മാഴ്‌സലസ് ആദ്യമായി ഒരു കരി്‌സ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തത് മഞ്ഞാക്കലച്ചന്‍ നയിച്ച ധ്യാനത്തിലായിരുന്നു. അന്ന് സിസ്റ്റര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു. അന്നു മുതലുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. അവസാനമായി സിസ്റ്ററെ താന്‍ കണ്ടത് കാരിസ് ഭവനില്‍ വച്ചായിരുന്നുവെന്നും അച്ചന്‍ അനുസ്മരിച്ചു. സിസ്റ്റര്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന കാര്യത്തില്‍ എനിക്ക് നല്ല ഉറപ്പുണ്ട്. അച്ചന്‍ പറഞ്ഞു.

 

You must be logged in to post a comment Login