മഞ്ഞാക്കലച്ചന്‍ ആജീവനാന്തം കരുണയുടെ മിഷനറി

മഞ്ഞാക്കലച്ചന്‍ ആജീവനാന്തം കരുണയുടെ മിഷനറി

വത്തിക്കാന്‍: ഫാ. ജെയിംസ് മഞ്ഞാക്കല്‍ എംഎസ്എഫ് എസിനെ ആജീവനാന്തം കരുണയുടെ മിഷനറിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചു. 2016 മാര്‍ച്ച് 10 ന് കേരളത്തില്‍ നിന്ന് കരുണയുടെ മിഷനറിയായി മഞ്ഞാക്കലച്ചന്‍ നിയമിക്കപ്പെട്ടിരുന്നു. ആജീവനാന്തം കരുണയുടെ മിഷനറിയായിക്കൊണ്ടുള്ള നിയമനം മാര്‍ച്ച് ഒന്നിനാണ് നല്കിയത്.

ജര്‍മ്മനയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ നിക്കോളാ ഏലേറോവിച്ചാണ് ഇതു സംബന്ധിച്ച ഉത്തരവ് കൈമാറിയത്. നാളെ മുതല്‍ പത്തുവരെ വത്തിക്കാനില്‍ നടക്കുന്ന കരുണയുടെ മിഷനറിമാരുടെ സംഗമത്തില്‍ അച്ചന്‍ സാക്ഷ്യം പങ്കുവയ്ക്കും. നാളെ മാര്‍പാപ്പയ്‌ക്കൊപ്പം മഞ്ഞാക്കലച്ചന്‍ ദിവ്യബലിയര്‍പ്പിക്കും.

You must be logged in to post a comment Login