ഫാ.ജോയിചെഞ്ചേരില്‍ എംസിബിഎസ്; കാരുണികന്‍ മാസികയ്ക്ക് പുതിയ പത്രാധിപര്‍

ഫാ.ജോയിചെഞ്ചേരില്‍ എംസിബിഎസ്; കാരുണികന്‍ മാസികയ്ക്ക് പുതിയ പത്രാധിപര്‍

കൊച്ചി: സുവിശേഷവ്യാഖ്യാനങ്ങള്‍ കൊണ്ട് നവമായ വായനാനുഭവം സമ്മാനിച്ച കാരുണികന്‍ മാസികയ്ക്ക് പുതിയ പത്രാധിപര്‍. ഗാനരചയിതാവും ധ്യാനഗുരുവും ഗ്രന്ഥകാരനുമായ ഫാ.ജോയി ചെഞ്ചേരില്‍ എംസിബിഎസാണ് കാരുണികന്‍ മാസികയുടെ പുതിയ പത്രാധിപരാകുന്നത്. നിലവില്‍ പ്രസ്തുത പദവി വഹിച്ചിരുന്നത് ജെ. നാലുപറയില്‍ എംസിബിഎസായിരുന്നു.

ഫാ.ജോയി ചെഞ്ചേരില്‍ ഇപ്പോള്‍ വത്തിക്കാനിലാണ്. അച്ചനെക്കുറിച്ച് കൂടുതലായി ഒന്നും അറിയാത്തവര്‍ക്ക് പോലും അദ്ദേഹം രചിച്ച ഇത്ര ചെറുതാകുവാന്‍ എത്രവളരേണം എന്ന ഗാനം വളരെ സുപരിചിതമാണ്. അയനം എന്ന പേരില്‍ അമ്പതുദിവസത്തെ നോമ്പുകാല ചിന്തകളും പുസ്തകരൂപത്തില്‍ രചിച്ചിട്ടുണ്ട്.

You must be logged in to post a comment Login