ഫാ. ​​​ജോ​​​യി വൈ​​​ദ്യ​​​ക്കാ​​​ര​​​ന്‍റെ നേ​​​രെ ന​​​ട​​​ന്ന​​​ത് ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നു എ​​​സ്എം​​​വൈ​​​എം

ഫാ. ​​​ജോ​​​യി വൈ​​​ദ്യ​​​ക്കാ​​​ര​​​ന്‍റെ നേ​​​രെ ന​​​ട​​​ന്ന​​​ത് ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നു എ​​​സ്എം​​​വൈ​​​എം

കൊച്ചി: ഇരിങ്ങാലക്കുട യിൽ ഫാ. ജോയി വൈദ്യക്കാരന്‍റെ നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നു സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (എസ്എംവൈഎം) ദേശീയ സമിതി ആരോപിച്ചു. സമർപ്പിതർക്കു നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയണം.

സഭയ്ക്കും സഭാശുശ്രൂഷകർക്കും സംരക്ഷണം നൽകാൻ യുവജനങ്ങൾ സന്നദ്ധരാകണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു.ദേശീയ പ്രസിഡന്‍റ് അരുണ്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൈപ്പൻപ്ലാക്കൽ, ആനിമേറ്റർ സിസ്റ്റർ അഖില, ജനറൽ സെക്രട്ടറി വിപിൻ പോൾ, സമിതിയംഗങ്ങളായ അഭിലാഷ് ജോണ്‍, ജോസ്മോൻ ഫ്രാൻസിസ്, ബിവിൻ വർഗീസ്, അഞ്ജന ജോസഫ്, കാന്തി വർമ്മ, വിനോദ് റിച്ചാർഡ്സണ്‍, ടെൽമ ജോബി എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login