വിട പറഞ്ഞത് മരിയഭക്തനായ വൈദികന്‍, സംസ്‌കാരം ഇന്ന് രണ്ടിന്

വിട പറഞ്ഞത് മരിയഭക്തനായ വൈദികന്‍, സംസ്‌കാരം ഇന്ന് രണ്ടിന്

കോട്ടയം: ഫാ. കമില്‍ നീലിയറ സിഎംഐയുടെ വേര്‍പാടോടെ സഭയ്ക്കും സമൂഹത്തിനും നഷ്ടമായത് മരിയഭക്തനായ ഒരു വൈദികനെയാണ്. കന്യാമറിയം അച്ചന് സ്വന്തം അമ്മയായിരുന്നു. എന്റെ അമ്മ എന്നായിരുന്നു അദ്ദേഹം കന്യാമറിയത്തെ വിളിച്ചിരുന്നത്. ജീവിതത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് ജപമാലയെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.

ഇരുപതിനായിരത്തില്‍ പരം മരിയന്‍ പ്രഭാഷണങ്ങളാണ് അച്ചന്‍ ഇതിനകം നടത്തിയിട്ടുള്ളത്. നാട്ടില്‍ മാത്രമല്ല അമേരിക്ക, ഇറ്റലി, റോം എന്നിവിടങ്ങളിലും മരിയന്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്്. മാതാവില്‍ നിന്ന് ദര്‍ശനങ്ങള്‍ കിട്ടാറുണ്ടായിരുന്നതായും പറയപ്പെടുന്നു.

ഇരുപത്തിയഞ്ചാം വയസിലാണ് ഫാ. കമില്‍ വൈദികപഠനം ആരംഭിച്ചത്. മരിയഭക്തനായ അദ്ദേഹത്തിന്റെ മരണസമയത്തും തീര്‍ച്ചയായും കന്യാമറിയം ഉണ്ടായിരുന്നതായി നമുക്ക് വിശ്വസിക്കാം.

സം​സ്കാ​രം ഇ​ന്ന് രണ്ടിനു ​പാ​ലാ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ആ​ശ്ര​മ ​ദേവാല യത്തിൽ.

സ​ഹോ​ദ​ര​ങ്ങ​ൾ: എ​ൻ.​ജെ. മാ​ത്യു തൊ​ടു​പു​ഴ (റി​ട്ട. എ​സ്ബി​ടി), കു​ട്ടി​യ​മ്മ കൈ​ത​ക്കാ​ട് വൈ​ക്കം, ത​ങ്ക​മ്മ മാ​ത്യു കൈ​ത​വ​യ​ലി​ൽ ക​പ്പാ​ട്, ലി​സി തോ​മ​സ് വെ​ള്ളാ​പ്പാ​ട് മം​ഗ​ലം​ഡാം, ബേ​ബി പാ​റ​പ്പ​ള്ളി, ഫാ. ​ജോ​ർ​ജ് നീ​ലി​യ​റ സി​എം​ഐ ആ​ലു​വ, പ​രേ​ത​രാ​യ മി​നി ജോ​സ് ത​റ​പ്പേ​ൽ ചെ​ങ്ങ​ളം, എ​ൻ.​ജെ. സെ​ബാ​സ്റ്റ്യ​ൻ പാ​റ​പ്പ​ള്ളി.

You must be logged in to post a comment Login