ഇത് ഫാ. കെന്‍ സി ജോസഫ് മാമ്മൂട്ടില്‍, ഇംഗ്ലണ്ടിലെ ബാങ്കിംങ് സ്ഥാപനത്തില്‍ നിന്ന് ജോലിരാജിവച്ച് വൈദികനായ വ്യക്തി

ഇത് ഫാ. കെന്‍ സി ജോസഫ് മാമ്മൂട്ടില്‍, ഇംഗ്ലണ്ടിലെ ബാങ്കിംങ് സ്ഥാപനത്തില്‍ നിന്ന് ജോലിരാജിവച്ച് വൈദികനായ വ്യക്തി

കൊച്ചി: ക്രിസ്തുവിനെ പ്രതി മറ്റുള്ളതെല്ലാം ഉച്ഛിഷ്ടം പോലെ കണക്കാക്കി, ക്രിസ്തുവിന്റെ രാജകീയ പുരോഹിതഗണത്തില്‍ അംഗമായ ഫാ. കെന്‍സി ജോസഫ് ജീവിതത്തിലും വിശ്വാസവഴിയിലും ഏറെ വ്യത്യസ്തനാണ്. പ്രതിവര്‍ഷം 35 ലക്ഷം രൂപ ശമ്പളമായി കിട്ടുമായിരുന്ന ജോലി രാജിവച്ചാണ് ഇദ്ദേഹം ഈശോസഭയില്‍ വൈദികപരിശീലനം ആരംഭിച്ചത്. 2007 ല്‍ ആയിരുന്നു അത്. കഴിഞ്ഞമാസം 30 ന് ലണ്ടനില്‍ വച്ചായിരുന്നു പൗരോഹിത്യസ്വീകരണം.

കുവൈറ്റില്‍ ഫ്രഞ്ച് കമ്പനിയില്‍ ഫിനാന്‍സ് മാനേജരായിരുന്നു പിതാവ് ജോസഫ് തങ്കച്ചന്‍. അതുകൊണ്ട് ജനിച്ചതും പ്ലസ്ടൂ വരെ പഠിച്ചതും അവിടെയായിരുന്നു. പഠനകാലത്ത് തന്നെ വിശ്വാസപരമായ വഴികളോട് ആകര്‍ഷണം തോന്നിയിരുന്നു. പക്ഷേ ആ വഴി പെട്ടെന്ന് തിരഞ്ഞെടുത്തില്ലെന്ന് മാത്രം.

ഈശോസഭയുടെ ബ്രിട്ടീഷ് പ്രോവിന്‍സിലാണ് സെമിനാരി പഠനത്തിനായി ചേര്‍ന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ബിഷപ് ഡോ നിക്കോളാസില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

ഫാ. കെന്‍സിയുടെ പ്രഥമ ദിവ്യബലിയര്‍പ്പണം ഞായറാഴ്ച പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ നടക്കും.

You must be logged in to post a comment Login