ദുരൂഹത ബാക്കി നില്‌ക്കെ, ഇന്ന് ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ ഒന്നാം ചരമവാര്‍ഷികം

ദുരൂഹത ബാക്കി നില്‌ക്കെ, ഇന്ന് ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ ഒന്നാം ചരമവാര്‍ഷികം

മങ്കൊമ്പ്: ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ സിഎംഐ യെ ഓര്‍മ്മയില്ലേ? സ്‌കോട്ടലന്റിലെ കടല്‍ക്കരയില്‍ കഴിഞ്ഞവര്‍ഷം മരിച്ച നിലയില്‍ കണ്ടെത്തിയ മാര്‍ട്ടിനച്ചനെ?. മരണത്തെ സംബന്ധിച്ച ദുരൂഹതകള്‍ ബാക്കിനില്ക്കവെ ഇന്നും നാളെയുമായി അച്ചന്റെ ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകള്‍ ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിലും പുളിങ്കുന്ന് ഫൊറോന പള്ളിയിലുമായി നടക്കുന്നു. രണ്ടുമാസക്കാലത്തിന് ശേഷമാണ് ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. അതും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നടന്ന വിവിധ പരിശ്രമങ്ങള്‍ക്ക് ശേഷം.

ചെത്തിപ്പുഴ തിരുഹൃദയപ്പള്ളിയിലാണ് ഭൗതികദേഹം സംസ്‌കരിച്ചിരിക്കുന്നത്. അനുസ്മരണബലിയില്‍ ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികനായിരിക്കും. അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

You must be logged in to post a comment Login