പുളിങ്കുന്ന് വാഴച്ചിറ വീട്ടിലേക്ക് അനുശോചനവുമായി പ്രമുഖര്‍

പുളിങ്കുന്ന് വാഴച്ചിറ വീട്ടിലേക്ക് അനുശോചനവുമായി പ്രമുഖര്‍

മങ്കൊന്പ്: സ്കോട്ട്‌ലൻഡിൽ മരിച്ച മലയാളി വൈദികൻ ഫാ. മാർട്ടിൻ വാഴച്ചിറയുടെ പുളിങ്കുന്നിലെ വീട്ടിൽ ആത്മീയ, രാഷ്‌ട്രീയരംഗത്തെ പ്രമുഖർ ആശ്വാസവുമായെത്തി

. ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ,സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി തോമസ് ചാണ്ടി സ്ഥലം എംപി കൊടിക്കുന്നിൽ സുരേഷ് ,എംഎൽഎമാരായ പി.സി. ജോർജ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, മുൻ എംഎൽഎ മാരായ എ.എ. ഷക്കൂർ, കെ.കെ. ഷാജു, ജോണി നെല്ലൂർ, എം. മുരളി, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മുൻ എംപി ടി.ജെ. ആഞ്ചലോസ്, കെപിസിസി ട്രഷറർ ജോണ്‍സണ്‍ ഏബ്രഹാം, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അശോകൻ, ചങ്ങനാശേരി നഗരസഭാ ചെയർമാൻ സെബാസ്റ്റ്യൻ മണമേൽ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി വീട്ടിലെത്തുകയും ബന്ധുജനങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ,സിപിഎം നേതാവ് എം. വിജയരാജന്‍ തുടങ്ങിയവര്‍ ഫോണിലൂടെ അനുശോചനംഅറിയിച്ച പ്രമുഖരില്‍ പെടുന്നു.

You must be logged in to post a comment Login