ഫാ. മാര്‍ട്ടിന്‍ സിഎംഐ യുടെ മൃതദേഹം വിട്ടുകിട്ടുന്ന കാര്യത്തില്‍ ആശങ്ക

ഫാ. മാര്‍ട്ടിന്‍ സിഎംഐ യുടെ മൃതദേഹം വിട്ടുകിട്ടുന്ന കാര്യത്തില്‍ ആശങ്ക

എഡിൻബറോ: ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടുന്ന കാര്യത്തിൽ  ആശങ്ക.  മൃതദേഹം വിട്ടുതരുന്നതിന് അനുമതി നൽകേണ്ട പ്രൊക്യുറേറ്റർ സിസ്കൽ പദവിയുള്ള ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച് ഒന്നും പറയാൻ തയാറാകുന്നില്ലെന്ന് എഡിൻബറോയിലുള്ള ഫാ. ടിബിൻ സിഎംഐഅറിയിച്ചു.

പോസ്റ്റ് മോർട്ടത്തിന്‍റെയും മരണകാരണത്തെക്കുറിച്ചു നടത്തിയ അന്വേഷണത്തിന്‍റെയും റിപ്പോർട്ടുകൾ ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തിയിട്ടുണ്ട്.. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഫാ. ടിബിൻ സിഎംഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മൃതദേഹം വിട്ടുകിട്ടാത്ത സാഹചര്യം വലിയൊരു അനിശ്ചിതത്വത്തിന് കാരണമായിത്തീര്‍ന്നിരിക്കുകയാണ്.

You must be logged in to post a comment Login