ഫാ: മാര്‍ട്ടിന്‍ വാഴച്ചിറ സിഎംഐ യുടെ ആത്മശാന്തിക്ക് വേണ്ടി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

ഫാ: മാര്‍ട്ടിന്‍ വാഴച്ചിറ സിഎംഐ യുടെ ആത്മശാന്തിക്ക് വേണ്ടി  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

എഡിന്‍ബറോ: ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ ഫാ: മാര്‍ട്ടിന്‍ വാഴച്ചിറ സിഎംഐ യുടെ ആത്മശാന്തിക്ക് വേണ്ടി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധബലി അര്‍പ്പിച്ചു. ദിവ്യബലിയില്‍ 6 വൈദികര്‍ സഹകാര്‍മ്മികരായി. വി. കുര്‍ബാനയുടെ സമാപനത്തില്‍ ഒപ്പീസും നടത്തി.   നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.മാര്‍ട്ടിന്‍ അച്ചനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ മാര്‍ സ്രാന്പിക്കല്‍ പങ്കുവച്ചു.

എഡിന്‍ബറോ അതിരൂപതയില്‍ ഫാ. മാര്‍ട്ടിന് വേണ്ടിയുള്ള ദിവ്യബലിയും മറ്റ് പ്രാര്‍ത്ഥനാ ശുശ്രൂഷകളും ജൂലൈ ആറിന് ഉച്ചയ്ക്ക് 12. 45 ന്  കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കും.

You must be logged in to post a comment Login