ഫാ.​​മാ​​ർ​​ട്ടി​​ൻ വാ​​ഴ​​ച്ചി​​റ​​യു​​ടെ മൃ​​ത​​ദേ​​ഹം 12നോ 13നോ വിട്ടുകിട്ടിയേക്കും

ഫാ.​​മാ​​ർ​​ട്ടി​​ൻ വാ​​ഴ​​ച്ചി​​റ​​യു​​ടെ മൃ​​ത​​ദേ​​ഹം 12നോ 13നോ  വിട്ടുകിട്ടിയേക്കും

മങ്കൊന്പ്: സ്കോട്ട്‌ലൻഡിൽ മരിച്ച യുവ വൈദികൻ ഫാ.മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം 12നു തന്നെ സഭാധികാരികൾക്കു വിട്ടുകിട്ടുമെന്നു പ്രതീക്ഷ. മൃതദേഹം ഏറ്റുവാങ്ങാനും കേസിനു സഹായം നൽകാനുമായി ചുമതലപ്പെടുത്തിയിട്ടുള്ള ഫാ.ടെബിൻ പുത്തൻപുരയ്ക്കൽ പുളിങ്കുന്നിലുള്ള ബന്ധുക്കളെ ഇന്നലെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. അന്വേഷണം തുടരുന്നതിനാലാണു മൃതദേഹം വിട്ടുകിട്ടാൻ വൈകിയത്. അന്വേഷണം പൂർത്തിയാകും വരെ മൃതദേഹം കൈവശം വേണമെന്നു പോലീസ് ആവശ്യപ്പെട്ടിരുന്നു.

നടപടിക്രമം 12ന് ഉച്ചയോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്. അന്ന് ഏതെങ്കിലും കാരണത്താൽ മൃതദേഹം വിട്ടു കിട്ടിയില്ലെങ്കിൽ 13നു രാവിലെ കിട്ടുമെന്നാണ് പ്രതീക്ഷ. 

You must be logged in to post a comment Login