ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ മരിച്ച നിലയില്‍ കണ്ടെത്തി!

ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ മരിച്ച നിലയില്‍ കണ്ടെത്തി!

ലണ്ടന്‍: സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറോയില്‍ നിന്ന് മൂന്നു ദിവസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ സിഎംഐ മരണമടഞ്ഞതായി റിപ്പോര്‍ട്ട്.  അച്ചന്‍ താമസിച്ചിരുന്നതിന്‍റെ സമീപത്തുള്ള ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. മരണകാരണമോ കൂടുതല്‍ വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

എഡിന്‍ബറോ രൂപതയിലെ ക്രിസ്്‌റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതലക്കാരനായിരുന്ന അച്ചന്‍ ദിവ്യബലി അര്‍പ്പിക്കേണ്ട സമയത്ത് വരാതായതോടെയാണ് തിരോധാനം പുറംലോകമറിയുന്നത്. അന്വേഷിച്ചു ചെന്ന വിശ്വാസികള്‍ ആണ് വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തിയതും രൂപതാധികാരികളെ വിവരം അറിയിച്ചതും.

ഇടവകസേവനത്തിനൊപ്പം പിഎച്ച്ഡി പഠനവും നടത്തിയിരുന്ന അച്ചന്റെ മുറിയില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിട്ടുമില്ല. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കവെയാണ് തിരോധാനം. 2013 ഡിസംബര്‍ 30 നാണ് ഫാ. മാര്‍ട്ടിന്‍ പുരോഹിതനായത്. കഴിഞ്ഞ ജൂലൈയില്‍ ആണ് സ്‌കോട്ട്‌ലന്റില്‍ എത്തിയത്.

എഡിന്‍ബര്‍ഗ് രൂപതാധികാരികള്‍ സിഎംഐ പ്രൊവിന്‍ഷ്യലിലേക്കാണ് തിരോധാന വാര്‍ത്ത അറിയിച്ചത്. അവിടെ നിന്ന് പുളിങ്കുന്ന് ആശ്രമത്തിലേക്കും തുടര്‍ന്ന് മറ്റുള്ളവരിലേക്കും വിവരം കൈമാറുകയായിരുന്നു.

You must be logged in to post a comment Login