നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

നൈജീരിയാ: കഴിഞ്ഞ ആഴ്ച നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വൈദികന്‍ ഫാ. മൗസിയോ പല്ലു മോചിതനായി. വിദേശകാര്യ മന്ത്രി ആഞ്ചെലീനോ അല്‍ഫാനോയാണ് ഇക്കാര്യം അറിയിച്ചത്.

അദ്ദേഹം സുഖമായിരിക്കുന്നു എന്നും മന്ത്രി അറിയിച്ചു, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആയുധധാരികളായ ചിലര്‍ വൈദികന്റെ കാര്‍ തടഞ്ഞുനിര്‍ത്തി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

മൂന്നുവര്‍ഷമായി നൈജീരിയ കേന്ദ്രീകരിച്ചാണ് ഇദ്ദേഹം സേവനം ചെയ്യുന്നത്.

You must be logged in to post a comment Login