ഇറ്റാലിയന്‍ കത്തോലിക്കാ വൈദികനെ നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

ഇറ്റാലിയന്‍ കത്തോലിക്കാ വൈദികനെ നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

അബൂജ: ഇറ്റാലിയന്‍ കത്തോലിക്കാ വൈദികനെ നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. മൗറിസിയോ പല്ലു എന്ന മിഷനറി വൈദികനെയാണ് തട്ടിക്കൊണ്ടുപോയത്.

മൂന്നുവര്‍ഷമായി നൈജീരിയായില്‍ ഇദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു. ആയുധധാരികളായ ഏതാനും പേര്‍ ബെനിന്‍ നഗരത്തില്‍ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് വൈദികനെ അക്രമികള്‍ തട്ടിയെടുത്തതെന്ന് ഇറ്റാലിയന്‍ ബിഷപ്‌സ് പബ്ലിക്കേഷനായ അവെനെയ് ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഐഎസ്, ബോക്കോഹാരം എന്നിവയുടെ പങ്കാളിത്തവും തള്ളിക്കളയാനാവില്ല അറുപത്തിമൂന്നുകാരനായ ഇദ്ദേഹം വിവിധ രാജ്യങ്ങളില്‍ മിഷനറിയായി സേവനം ചെയ്തിട്ടുണ്ട്.

ഫാ. പല്ലുവിനെ തട്ടിക്കൊണ്ടുപോയ കാര്യം മാര്‍പാപ്പയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വൈദികന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍ ഗ്രെഗ് ബൂര്‍ക്ക് അറിയിച്ചു.

You must be logged in to post a comment Login