ആത്മാവില്‍ നിശ്ശബ്ദമാകാത്ത ഒരു വിശുദ്ധ ബലിയര്‍പ്പണത്തിന്‍റെ ഓര്‍മ്മയില്‍…

ആത്മാവില്‍ നിശ്ശബ്ദമാകാത്ത ഒരു വിശുദ്ധ ബലിയര്‍പ്പണത്തിന്‍റെ ഓര്‍മ്മയില്‍…

 ഇ​​​ട​​​പ്പ​​​ള്ളി ; പതിവിന് വിപരീതമായി ഇന്നലെ ആ ബലി പീഠം നിശ്ശബ്ദമായിരുന്നു, പക്ഷേ ആത്മാവിന്‍റെ ശബ്ദത്താല്‍ അവിടം മുഖരിതവുമായിരുന്നു. അപൂര്‍വ്വമായ ഒരു ബലിയര്‍പ്പണത്തിനാണ് ഇന്നലെ ഇടപ്പള്ളി ഫൊറോന സാക്ഷ്യം വഹിച്ചത്. കേരളത്തില്‍ ആദ്യമായി ബധിരര്‍ക്കായി, ബധിരനായ വൈദികന്‍ വിശുദ്ധ ബലി അര്‍പ്പിച്ച നിമിഷങ്ങളായിരുന്നു അത്. സെ​​​ന്‍റ് ജോ​​​ർ​​​ജ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ല്‍ ജ​​​ന്മ​​​നാ ബ​​​ധി​​​ര​​​നാ​​​യ ഇം​​​ഗ്ല​​​ണ്ടി​​​ൽ​​നി​​​ന്നു​​​ള്ള ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​ൻ ഫാ. ​​​പോ​​​ൾ ഫ്ളെ​​​ച്ച​​​ർ ആണ് ബ​​​ധി​​​ര​​​രാ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ച്ച​​​ത്.

നൂ​​​റോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ൾ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു. ബ​​​ധി​​​ര​​​ർ​​​ക്കി​​​ട​​​യി​​​ൽ ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന ഹോ​​​ളി​​​ക്രോ​​​സ് ഡ​​​ഫ് മി​​​നി​​​സ്ട്രി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ദി​​​വ്യ​​​ബ​​​ലി ഒ​​​രു​​​ക്കി​​​യ​​​ത്. ഹോ​​​ളി​​​ക്രോ​​​സ് സ​​​ന്യാ​​​സ സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ ഫാ. ​​​ബി​​​ജു ലോ​​​റ​​​ൻ​​​സ് മൂ​​​ല​​​ക്ക​​​ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഡ​​​ഫ് മി​​​നി​​​സ്ട്രി​​​യെ​​​ക്കു​​​റി​​​ച്ച​​​റി​​​ഞ്ഞ് അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കാ​​​ൻ ഫാ. ​​​പോ​​​ൾ ഫ്ളെ​​​ച്ച​​​ർ സ​​​ന്ന​​​ദ്ധ​​​നാ​​​യ​​​ത്. ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി ഫാ. ​​​ബി​​​ജു​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

You must be logged in to post a comment Login