വൃക്കദാനം ചെയ്ത് ഒരു വൈദികന്‍ കൂടി മാതൃകയാകുന്നു

വൃക്കദാനം ചെയ്ത് ഒരു വൈദികന്‍ കൂടി മാതൃകയാകുന്നു

വൈദികരുടെ വൃക്കദാനചരിത്രത്തിലേക്ക് ഏറ്റവും പുതിയതായി പ്രവേശിക്കുന്നത് ഫാ. രാജു അഗസ്റ്റ്യന്‍ എന്ന ഈശോസഭാംഗം. ഇന്നാണ് തൃശൂരിലുള്ള എംകെ ബില്ലി എന്ന നാല്പത്തിയൊന്നുകാരന്‍ ബസ് ഡ്രൈവര്‍ക്ക് രാജുഅച്ചന്‍ തന്റെ വൃക്കദാനം ചെയ്യുന്നത്. എറണാകുളം ലിസി ആശുപത്രിയില്‍ ഇന്ന് രാവിലെ ആറിനായിരുന്നു ഓപ്പറേഷന്‍. കണ്ണൂര്‍ പരിയാരം ഐആര്‍സി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. രാജുവിന്റെ അടുക്കല്‍ പ്രാര്‍്ഥനയ്ക്കും സങ്കടം പങ്കുവയ്ക്കുന്നതിനുമായിട്ടായിരുന്നു ബില്ലി എത്തിയത്.

പാമ്പുകടിയേറ്റതിന് ശേഷം തനിക്ക് വിദഗ്ദചികിത്സലഭിക്കാതിരുന്നതുമൂലം ഇപ്പോള്‍ വൃക്ക ചുരുങ്ങുകയാണെന്നും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന് താന്‍ മാത്രമാണ് ആശ്രയമെന്നും ബില്ലി സങ്കടത്തോടെ പറഞ്ഞപ്പോള്‍ആ സങ്കടം അച്ചന്‍ സ്വഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു.

തന്നോട് അപരിചിതനായ ആ ചെറുപ്പക്കാരന്‍ എന്തിന് ഇതെല്ലാംപറയണമെന്നും ഇവിടെ തനിക്ക്എന്താണ് ചെയ്യാനുള്ളതെന്നും ആലോചിച്ചപ്പോള്‍ തികച്ചും ദൈവികമായ പ്രേരണയാല്‍ വൃക്കദാനത്തിന് അച്ചന്‍തയ്യാറാവുകയായിരുന്നു. അധികാരികളുടെയും മറ്റും സമ്മതം കൂടി ലഭിച്ചതോടെ കടമ്പകള്‍ എല്ലാം കടന്നു. അതിന്റെ ഒടുവിലാണ് ഇന്ന് നടന്ന ഓപ്പറേഷന്‍. വൈദികര്‍ക്കെതിരെ കല്ലെറിയാന്‍ ഓടിനടക്കുന്നവര്‍ ആത്മദാനത്തിന്റെ ഇത്തരം കഥകള്‍ അറിയുന്നുണ്ടോ ആവോ.

You must be logged in to post a comment Login