ഫാ. റെയ്മണ്ട് മഞ്ചേരിൽ സിഎംഐ നിര്യാതനായി, ശവസംസ്കാരം ജൂലൈ അഞ്ചിന്

ഫാ. റെയ്മണ്ട് മഞ്ചേരിൽ സിഎംഐ നിര്യാതനായി, ശവസംസ്കാരം ജൂലൈ അഞ്ചിന്

ഗാസിയാബാദ്: സിഎംഐ സഭയുടെ സാമൂഹ്യസേവനവിഭാഗത്തിന്‍റെ ജനറൽ കൗണ്‍സിലറും ബിജ്നോർസെന്‍റ് ജോണ്‍സ് പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യലും, റീജണൽ സുപ്പീരിയറുമായി സേവനമനുഷ്ഠിച്ച ഫാ. റെയ്മണ്ട് മഞ്ചേരിൽ നിര്യാതനായി. എണ്‍പത് വയസായിരുന്നു. സിഎംഐ ഗാസിയാബാദിലെ സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. സംസ്കാരം ജൂലൈ അഞ്ചിനു രണ്ടിനു നജീബാബാദിലുള്ള സെന്‍റ് ജോണ്‍സ് പ്രവിശ്യാ ഭവനത്തിൽ.

സിഎംഐ സഭയുടെ പൊതുശ്രേഷ്ഠ ഭവനത്തോടു ചേർന്നുള്ള കാരിക്കാമുറി സെന്‍റ് ജോസഫ്സ് ആശ്രമത്തിന്‍റെ സുപ്പീരിയർ ബോയ്സ് ഹോം ഡയറക്ടർ തുടങ്ങി സാഗർ, മൈസൂർ, പ്രൊവിൻസുകളിലെ വിവിധ ഭവനങ്ങളിലും സുപ്പീരിയറായും സേവനം ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login