ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ.യ്ക്ക് യു.ആര്‍.ഐ. ഏഷ്യാ റീജിയണ്‍ അവാര്‍ഡ്

ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ.യ്ക്ക് യു.ആര്‍.ഐ. ഏഷ്യാ റീജിയണ്‍ അവാര്‍ഡ്

കൊച്ചി : വിവിധ മതങ്ങളുടെ ഏറ്റവും വലിയ ലോക കൂട്ടായ്മയായ യുണൈറ്റഡ് റിലീജിയണ്‍ ഇനിഷ്യേറ്റീവ് (യു.ആര്‍.ഐ. ) ഏഷ്യാ റീജിയണിന്റെ മതസൗഹാര്‍ദ്ദത്തിനും സമാധാനത്തിനും സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിനും സമൂഹത്തിന് നല്‍കിവരുന്ന സംഭാവനകളെ അധികരിച്ച് ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ.യ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

ചാവറകള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ എന്ന നിലയിലും വേള്‍ഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്റര്‍ റിലീജിയസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ എന്ന നിലയിലും വര്‍ഷങ്ങളായി നല്‍കിവരുന്ന സേവനങ്ങളെ മാനിച്ചാണ് അവാര്‍ഡ്. ഫെബ്രുവരി 1 മുതല്‍ 7വരെ യു.എന്‍. മതസൗഹാര്‍ദ്ദവാരമായി ആചരിക്കുന്നുണ്ട്.

You must be logged in to post a comment Login