തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ മോചിതനായി

തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ മോചിതനായി

കോംഗോ: നോര്‍ത്ത് കിവു പ്രവിശ്യയില്‍ നിന്നും തട്ടികൊണ്ട് പോയ കത്തോലിക്ക വൈദികന്‍ ഫാ. സെലെസ്റ്റിന്‍ ഗംഗോ മോചിതനായി. ഈസ്റ്റര്‍ ദിനത്തിലായിരുന്നു അച്ചനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.  അക്രമികൾ ഉപദ്രവിച്ചില്ലെന്നും അച്ചനെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും സഭ പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി.

ഭീകരർ ഡോൺ ഗംഗോ ഇടവക അധികൃതരോട് അഞ്ച് ലക്ഷം ഡോളർ അച്ചന്‍റെ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. മോചനദ്രവ്യം എന്ന ഉദ്ദേശ്യത്തോടെ നിരവധി വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് ഇവിടെത്തെ സാധാരണ സംഭവമാണ്. ഫാ. സെലെസ്റ്റിന്‍റെ മോചനത്തിനായി സഭ പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ടിരുന്നു.

You must be logged in to post a comment Login