പളുങ്കുകടല്‍ നാളെ അങ്കമാലിയില്‍

പളുങ്കുകടല്‍ നാളെ അങ്കമാലിയില്‍

കോട്ടയം:  ഫാ. ഷാജി തുമ്പേച്ചിറയിൽ സംവിധാനം ചെയ്യുന്ന പളുങ്കുകടൽ എന്ന മെഗാ ശുശ്രൂഷ നാളെ അങ്കമാലി അഡല്ക്സ് സ്റ്റേഡിയത്തിൽ നടക്കും. മുന്നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന നൃത്ത സംഗീത ദൃശ്യാ വിസ്മയം ഇത് മൂന്നാം തവണയാണ് ഒരു വേദിയിൽ സംഘടിപ്പിക്കുന്നത്.

ബൈബിളിലെ വിവിധ ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ ,ലൈവ് ഓർക്കസ്‌ട്രയുടെ അകമ്പടിയോടെയുള്ള സംഗീത ശുശ്രൂഷ എന്നിവ ഉൾപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന ഈ മെഗാ ഷോയിലേക്കുള്ള പ്രവേശനം സൗജന്യമാണ് .

You must be logged in to post a comment Login