അമേരിക്കയ്ക്ക് രണ്ടാമത്തെ വാഴ്ത്തപ്പെട്ടവന്‍, ഫാ. സോളാനസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ 18 ന്

അമേരിക്കയ്ക്ക് രണ്ടാമത്തെ വാഴ്ത്തപ്പെട്ടവന്‍, ഫാ. സോളാനസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ 18 ന്

ഡിട്രോയിറ്റ്: അമേരിക്കനും കപ്പൂച്ചിന്‍ വൈദികനുമായ ധന്യന്‍ സോളാനസ് കാസിയെ നവംബര്‍ 18 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.ഇതോടെ അമേരിക്കയില്‍ നിന്നുള്ള രണ്ടാമത്തെ വാഴ്ത്തപ്പെട്ടവനാകും ഫാ. സോളാനസ്.

1957 ല്‍ ആണ് സോളാനസ് മരണമടഞ്ഞത്. 1870 ല്‍ ജനിച്ച ഇദ്ദേഹം 17 ാം വയസു മുതല്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടുതുടങ്ങി. മദ്യലഹരിയില്‍ ഒരാള്‍ ഒരു സ്ത്രീയെ മൃഗീയമായി കുത്തിക്കൊല്ലുന്നത് കണ്ടതാണ് ഒരു വൈദികനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കുറവ് സെമിനാരി ജീവിതത്തില്‍ പലപ്പോഴും പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു.

എങ്കിലും എല്ലാ പ്രതിസന്ധികളെയും മറികടന്ന് 1904 ല്‍ അദ്ദേഹം വൈദികനായി. രോഗികളോടും പീഡിതരോടും വളരെ ദയാലുവായിരുന്നു. ഡിട്രോയിറ്റിലെ സെന്റ് ബെനവഞ്ചെറോ മൊണാസ്ട്രിയിലെ പോര്‍ട്ടറായി 21 വര്‍ഷം അദ്ദേഹം സേവനം ചെയ്തു.

ത്വഗ്രോഗബാധിതനായി എണ്‍പത്തിയേഴാം വയസിലായിരുന്നു മരണം.

You must be logged in to post a comment Login