ഫാ. സണ്ണി തോട്ടപ്പള്ളിയെ അറിയുമോ?

ഫാ. സണ്ണി തോട്ടപ്പള്ളിയെ അറിയുമോ?

ഫാ. സണ്ണി തോട്ടപ്പിള്ളി കഴിഞ്ഞ ദിവസം വരെ അത്രയധികം പ്രശസ്തനായിരുന്നില്ല. പട്ടാരം കപ്പൂച്ചിന്‍ ആശ്രമത്തിലെ യുവവൈദികന്‍ എന്ന നിലയില്‍ പരിമിതമായേ അദ്ദേഹം അറിയപ്പെട്ടിരുന്നുള്ളൂ. പക്ഷേ ഇപ്പോള്‍ അവസ്ഥ അതല്ല. അദ്ദേഹം ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് ഏറെ പ്രശസ്തനായി മാറിക്കഴിഞ്ഞു.

എങ്ങനെയെന്നല്ലേ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ നല്കിക്കൊണ്ട് അദ്ദേഹം സമരവേദിയില്‍ എത്തിയപ്പോഴായിരുന്നു അത്. നഴ്‌സുമാരുടെ സമരം ന്യായമാണെന്നും സഭ അവര്‍ക്കൊപ്പം നിലകൊള്ളണമെന്നുമുള്ള സണ്ണിയച്ചന്റെ വാക്കുകള്‍ക്ക് നല്ല കൈയടിയാണ് കിട്ടിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയായും അച്ചനെ അഭിനന്ദിക്കുന്നു.

നഴ്‌സുമാരുടെ സമരത്തില്‍ മാത്രമല്ല കണ്ണൂര്‍ ജില്ലയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെല്ലാം നിറസാന്നിധ്യമാണ് ഫാ. സണ്ണി തോട്ടപ്പിള്ളി. ജാതിയുടെയോ മതത്തിന്റെയോ മുഖം നോക്കാതെയാണ് അച്ചന്റെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് ശക്തമായ ഒരു യുവനിര തന്നെ അച്ചന്റെ പിന്നിലുണ്ട്.

You must be logged in to post a comment Login