കാര്‍ഷിക വായ്പ തട്ടിപ്പ്, ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

കാര്‍ഷിക വായ്പ തട്ടിപ്പ്, ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

ആലപ്പുഴ: കാര്‍ഷിക വായ്പ തട്ടിപ്പുകേസില്‍ ഫാ. തോമസ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അച്ചന്‍ ഹാജരായിരുന്നില്ല. അതിനിടെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കര്‍ഷകരുടെ പേരില്‍ കുട്ടനാട്ടിലെ നെല്‍ക്കൃഷിയുടെ മറവില്‍ വ്യാജ ഒപ്പിട്ട് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ് നടന്നത്.

You must be logged in to post a comment Login