മ​ദ്യ​ന​യം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​പ്ര​ക്ഷോ​ഭ​ത്തെ നേ​രി​ടേ​ണ്ടി വരും:ഫാ. ​തോ​മ​സ് തൈ​ത്തോ​ട്ടം

മ​ദ്യ​ന​യം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​പ്ര​ക്ഷോ​ഭ​ത്തെ നേ​രി​ടേ​ണ്ടി വരും:ഫാ. ​തോ​മ​സ് തൈ​ത്തോ​ട്ടം

കണ്ണൂർ: അപ്രായോഗികമായ മദ്യവർജനയം പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ഇടതുസർക്കാരിന്‍റെ നീക്കം വിലപ്പോവില്ലെന്നും ഇതിനെതിരേ സാംസ്കാരിക കേരളം ശക്തമായി പ്രതികരിക്കുമെന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ് ഫാ. തോമസ് തൈത്തോട്ടം.
മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ ജനപ്രക്ഷോഭത്തെ നേരിടേണ്ടി വരും. മദ്യനയം നടപ്പാക്കുന്ന ജൂലൈ ഒന്നിന് കേരളമെങ്ങും കരിദിനമായി ആചരിക്കുമെന്നും മദ്യത്തിനെതിരേ നിലപാടുള്ള സംഘടനകളെ ഏകോപിപ്പിച്ച് അന്നു സംവാദം സംഘടിപ്പിക്കുമെന്നും ഫാ. തൈത്തോട്ടം പറഞ്ഞു.

മദ്യനയം പിൻവലിക്കണമെന്നും മദ്യനിരോധനസമിതി ജനാധികാരം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാകമ്മിറ്റി വിവിധ സാമൂഹ്യസംഘടനകളുടെ സഹായത്തോടെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

You must be logged in to post a comment Login