പലര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യു.എസ് ദൈവശാസ്ത്രജ്ഞന്‍

പലര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യു.എസ് ദൈവശാസ്ത്രജ്ഞന്‍

വാഷിംങ്ടണ്‍: തങ്ങളുടെ മുഖ്യഇടയനായ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ പലര്‍ക്കും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യുഎസിലെ പ്രമുഖ ദൈവശാസ്ത്രജ്ഞന്റെ തുറന്ന കുറ്റപ്പെടുത്തല്‍.വത്തിക്കാന്‍ ഇന്റര്‍നാഷനല്‍ തിയോളജിക്കല്‍ കമ്മീഷന്‍ അംഗവും .യുഎസ് ബിഷപ്‌സ് കമ്മിറ്റി ഓണ്‍ ഡോക്ട്രീനിലെ മുന്‍തലവനുമായിരുന്ന ഫാ. തോമസ് വെയ്‌നാഡിയാണ് ഇത്തരമൊരു കത്തെഴുതി കത്തോലിക്കാ ലോകത്തെ ഞെട്ടിച്ചത്.

പാപ്പയ്ക്ക് എഴുതിയ കത്തിലാണ് ഇദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. അമോറീസ് ലെറ്റീഷ്യയുടെ കാര്യത്തില്‍ വിശ്വാസികള്‍ക്കിടയില്‍ വ്യക്തത വരുത്താത്തതാണ് ഇദ്ദേഹത്തിന്റെ ഈ കുറ്റപ്പെടുത്തലിന് കാരണം. ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികള്‍ക്കിടയില്‍ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയാണെന്നും കത്ത് കുറ്റപ്പെടുത്തുന്നു. വികേന്ദ്രീകരണത്തിന് പാപ്പ എടുക്കുന്ന ശ്രമങ്ങളെ വിമര്‍ശിച്ച ഇദ്ദേഹം സഭയുടെ ഐക്യത്തിന് അവ ഭീഷണിയാണെന്നും ആരോപിച്ചു.

 

You must be logged in to post a comment Login