പാപ്പായെ രൂക്ഷമായി വിമര്‍ശിച്ച വൈദികന്‍ രാജിവച്ചു

പാപ്പായെ രൂക്ഷമായി വിമര്‍ശിച്ച വൈദികന്‍ രാജിവച്ചു

വാഷിംങ്ടണ്‍: ഫാ. തോമസ് വെയ്‌നാന്‍ഡി ഡോക്ട്രീന്‍ കമ്മറ്റിയില്‍ നിന്ന് രാജിവച്ചതായി യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് കത്തെഴുതിയ വൈദികനാണ് ഇദ്ദേഹം. കോണ്‍ഫ്രന്‍സില്‍ ജനറല്‍ സെക്രട്ടറിയുമായി സംസാരിച്ചതിന് ശേഷം അദ്ദേഹം തത്സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയായിരുന്നു.

മാര്‍പാപ്പയ്ക്ക് നേരെയുള്ള ഫാ. തോമസിന്‌റെ പ്രതികരണം അനുചിതമായിപോയെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ഡാനിയേല്‍ ഡിനാര്‍ഡോ പ്രതികരിച്ചു. പാപ്പയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കത്ത് പ്രസിദ്ധീകരിച്ച ഉടനെയാണ് ഫാ. തോമസ് രാജിവച്ചത്.

തന്റെ രാജിയെക്കുറിച്ച് ഫാ. തോമസ് ഇനിയും പ്രതികരിച്ചിട്ടില്ല.

You must be logged in to post a comment Login