ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ, രാവിലെ11.30 നു പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ, രാവിലെ11.30 നു പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ റോമിൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തില്‍ വന്നിറങ്ങി. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നത്തിന്‍റെ നേതൃത്വത്തിൽ എം​പി​മാ​രാ​യ കെ.​സി വേ​ണു​ഗോ​പാ​ൽ, ജോ​സ് കെ. ​മാ​ണി, ഫ​രീ​ദാ​ബാ​ദ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ ചേർന്നു  സ്വീകരിച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലെ സി​ബി​സി​ഐ ആ​സ്ഥാ​ന​ത്തേ​ക്കു പോ​യി.

രാവിലെ11.30നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മായുള്ള കൂ​ടി​ക്കാ​ഴ്ച നടക്കും. മ​ന്ത്രി ക​ണ്ണ​ന്താ​നം, ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ഭ​ര​ണി​കു​ള​ങ്ങ​ര എ​ന്നി​വ​രും സ​ലേ​ഷ്യ​ൻ സ​ഭ​യു​ടെ ബം​ഗ​ളൂ​രു, ഡ​ൽ​ഹി പ്രൊ​വി​ൻ​ഷ്യ​ൽ​മാ​രും ഫാ. ടോ​മി​നൊ​പ്പ​മു​ണ്ടാ​കും.

തുടര്‍ന്ന് ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ജാം​ബ​തി​സ്ത ദി​ക്വാ​ത്രോ​ എന്നിവരുമായും കൂ​ടി​ക്കാ​ഴ്ച നടത്തും. സി​ബി​സി​ഐ സെ​ന്‍റ​റി​ൽ 4.30ന് ​പ​ത്ര​സ​മ്മേ​ള​നം. 6.30ന് ​സേ​ക്ര​ഡ് ഹാ​ർ​ട്ട് ക​ത്തീ​ഡ്ര​ലി​ൽ ദി​വ്യ​ബ​ലി. രാ​ത്രി​യി​ൽ ഓ​ഖ്‌​ല ഡോ​ണ്‍​ബോ​സ്കോ ഭ​വ​നി​ലേ​ക്കു മ​ട​ങ്ങും.

You must be logged in to post a comment Login